രാഹുൽ ഗാന്ധി

നരേന്ദ്ര മോദി ഇനിയെങ്കിലും ആശങ്കകൾ കേൾക്കുമോ ?; കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം നിൽക്കും, ദേശീയ പണിമുടക്കിന് പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യവ്യാപകമായി നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാല് ലേബർ കോഡുകൾ തങ്ങളുടെ അവകാശത്തെ ഹനിക്കുമോയെന്ന് തൊഴിലാളികൾ ഭയപ്പെടുന്നു. വ്യാപാര കരാർ തങ്ങളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുമോയെന്നാണ് കർഷകരുടെ ആശങ്ക. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുമോയെന്നാണ് ഗ്രാമീണരുടെ ആശങ്ക.

ഈ ആശങ്കകൾക്കെല്ലാം പ്രധാനമന്ത്രി മറുപടി പറയുമോ. തൊഴിലാളികൾക്കും കർഷകർക്കുമൊപ്പം ഉറച്ചുനിൽക്കുമെന്നും അവരുടെ പോരാട്ടത്തിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലേ​ബ​ർ കോ​ഡു​ക​ള​ട​ക്കം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ തൊ​ഴി​ലാ​ളി-​ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്ത ട്രേ​ഡ്​ യൂ​നി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്ത 24 മ​​ണി​​ക്കൂ​​ർ ദേ​​ശീ​​യ പ​​ണി​​മു​​ട​ക്ക് തു​ട​ങ്ങിയിരുന്നു. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി 12 വ​രെ​യാ​ണ്​ പ​ണി​മു​ട​ക്ക്.​

പ​​ത്രം, പാ​​ൽ, ആ​​ശു​​പ​​ത്രി, മെ​​ഡി​​ക്ക​​ൽ സ്​​​റ്റോ​​ർ, ഫ​​യ​​ർ​​ഫോ​​ഴ്​​​സ്, ആം​​ബു​​ല​​ൻ​​സ്​ തു​​ട​​ങ്ങി​​യ അ​​വ​​ശ്യ സ​​ർ​​വി​​സു​​ക​ളെ പ​ണി​മു​ട​ക്കി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അതേസമയം പണിമുടക്കിന് കേരള സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്തവർക്ക് വ്യാഴാഴ്ചത്തെ ശമ്പളം നൽകില്ല

1​0 കേ​​​ന്ദ്ര തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളും ദേ​​ശീ​​യ തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളും സം​​യു​​ക്ത​മാ​​യാ​​ണ്​ പ​​ണി​​മു​​ട​​ക്കു​ന്ന​ത്. എ​​ങ്കി​​ലും കേ​​ര​​ള​​ത്തി​​ൽ ഐ.​​എ​​ൻ.​​ടി.​​യു.​​സി പ്ര​​ത്യേ​​ക​​മാ​​യാ​​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​​ യോ​ജി​ച്ചു​ള്ള പ്ര​ക്ഷോ​ഭം ഒ​ഴി​വാ​ക്കി​യ​ത്.


Tags:    
News Summary - Rahul support trade Union Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.