ന്യൂഡൽഹി: രാഷ്ട്രീയ വിഷയമാക്കാൻ അനുവദിക്കാെത മുത്തലാഖിന് അറുതിവരുത്താൻ മുസ്ലിം സമുദായത്തിനകത്തുള്ള പരിഷ്കരണവാദികൾ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ കർണാടകയിലെ ബാസവ സമിതിയുടെ സുവർണ ജൂബിലി ആേഘാഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയ യുക്തിവാദി കൽബുർഗി എഡിറ്ററായ സമാഹാരത്തിെൻറ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
12ാം നൂറ്റാണ്ടിലെ കന്നട തത്ത്വചിന്തകൻ ബാവണ്ണയെ ഒാർമിപ്പിച്ചാണ് സ്ത്രീശാക്തീകരണത്തിനും സ്ത്രീകൾക്ക് തുല്യപങ്കാളിത്തത്തിനുമുള്ള വിഷയം വീണ്ടും മോദി ദേശീയ ചർച്ചക്ക് എടുത്തിട്ടത്. ഇൗയിെട ഭുവനേശ്വറിൽ നടന്ന ബി.ജെ.പി ദേശീയ നിർവാഹകസമിതിയിലും മോദി മുത്തലാഖ് വിഷയമാക്കിയിരുന്നു. മുത്തലാഖ് വിഷയത്തെ രാഷ്ട്രീയത്തിെൻറ കണ്ണാടിയിലൂടെ കാണരുതെന്ന് മുസ്ലിം സമുദായത്തോട് ആവശ്യപ്പെടുകയാണ്.
പഴഞ്ചൻ ആചാരങ്ങൾ ഇല്ലാതാക്കാൻ മുസ്ലിം സമുദായത്തിനകത്തുനിന്ന് ശക്തരായ ആളുകൾ ഉയർന്നുവരുമെന്ന പ്രതീക്ഷയാൽ എെൻറ മനം നിറയുകയാണ്. പരിഷ്കരണം സമൂഹത്തിനുള്ളിൽനിന്നാണ് ഉണ്ടാവേണ്ടത്. മുത്തലാഖ് മൂലം മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന വേദനക്ക് അറുതിവരുത്താനും സമുദായത്തിനകത്തുനിന്നാണ് പരിഷ്കർത്താക്കൾ വരേണ്ടതെന്നും മോദി പറഞ്ഞു.
എന്നാൽ, മോദിയുടെ പ്രസ്താവനയോട് ശക്തമായി പ്രതികരിച്ച ജമാഅത്തെ ഇസ്ലാമി മോദിയും ബി.ജെ.പിയുമാണ് മുത്തലാഖിനെ രാഷ്ട്രീയവിഷയമാക്കുന്നതെന്ന് കുറ്റപ്പെടുത്തി. ബി.ജെ.പിയാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആദ്യമായി മുത്തലാഖ് ഉൾപ്പെടുത്തിയതെന്ന് ജമാഅെത്ത ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ മുഹമ്മദ് സലിം പറഞ്ഞു.
മോദിയും ബി.ജെ.പിയും സമുദായത്തെ ഭിന്നിപ്പിക്കാനാണ് നോക്കുന്നതെന്ന് തങ്ങൾ ഭയപ്പെടുന്നു. ഭുവനേശ്വറിൽ പിന്നാക്ക മുസ്ലിംകളെ പ്രത്യേകം നോക്കണമെന്ന് പറഞ്ഞതുപോലെയാണ് മോദി ഇപ്പോൾ മുത്തലാഖിനെതിരെ സമുദായത്തിനകത്ത് നിന്നുതന്നെ ആളുകൾ വരണമെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വ്യക്തിനിയമ ബോർഡിനെയും മറ്റ് മുസ്ലിം സംഘടനകെളയും കുറിച്ച് അവിശ്വാസമുണ്ടാക്കി തങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നവരെ മുസ്ലിം സമുദായത്തിെൻറ പ്രതിനിധികളാക്കി ചിത്രീകരിക്കാനാണ് നീക്കം. സമുദായത്തിൽ മുത്തലാഖ് തടയാൻ വ്യക്തി നിയമബോർഡ് നടപടികൾ എടുത്തുകൊണ്ടിരിക്കെ കേന്ദ്ര സർക്കാർ സ്വന്തം അഭിപ്രായവുമായി സുപ്രീംകോടതിയിലെത്തിയതെന്തിനാണെന്നും സലീം ചോദിച്ചു.
സമുദായത്തിലെ ചിലയാളുകൾ ഇൗ വിഷയത്തിൽ എടുക്കുന്ന നേതൃപരമായ പങ്കിനെക്കുറിച്ചുള്ള പ്രതീക്ഷയാണ് മോദി പ്രകടിപ്പിച്ചതെന്ന് മുത്തലാഖിനെതിരെ രാജ്യവ്യാപകമായി ഒപ്പുശേഖരണം നടത്തുന്ന ഭാരതീയ മുസ്ലിം മഹിള ആന്ദോളൻ നേതാവ് സകിയ സോമൻ അഭിപ്രായപ്പെട്ടു. ബി.ജെ.പി ഇത് പ്രകടന പത്രികയിൽപെടുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ എന്തുകൊണ്ടാണ് മേതതരത്വം സംസാരിക്കുന്ന കോൺഗ്രസും എസ്.പിയും മായാവതിയും മുസ്ലിം സ്ത്രീകളെ സഹായിക്കാൻ രംഗത്തുവരാത്തതെന്ന് സകിയ സോമൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.