കശ്മീരിൽ ചൈനീസ് ഗ്രനേഡുമായി തീവ്രവാദി പിടിയിൽ

ബരാമുല്ല: പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്യിബയുമായി ബന്ധമുള്ള തീവ്രവാദ സംഘടന ദ് റെസിസ്സ്റ്റന്‍റ് ഫ്രണ്ടിന്‍റെ (ടി.ആർ.എസ്) പ്രവർത്തകൻ പിടിയിൽ. ബരാമുല്ല കാനിസ്പ്പോറ സ്വദേശി ആസിഫ് ഗുല്ലിനെ സുരക്ഷാസേനയാണ് പിടികൂടിയത്. ഗുല്ലിന്‍റെ പക്കൽ ഉണ്ടായിരുന്ന കൽക്കരി നിറച്ച ബാഗിൽ നിന്ന് മൂന്ന് ചൈനീസ് നിർമിത ഗ്രനേഡുകൾ കണ്ടെടുത്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബരാമുല്ല-ഹന്ദാര ഹൈവേയിൽ സുരക്ഷാസേന പരിശോധന നടത്തിയിരുന്നു. ബരാമുല്ലയിലെ ചെക്കിങ് പോയിന്‍റിൽ നിർത്താതെ പോയ കാറിനെ പിന്തുടർന്നാണ് ആസിഫ് ഗുല്ലിനെ പിടികൂടിയത്.

ആബിദ് എന്ന പേരാണ് ഗുൽ പൊലീസിനോട് പറഞ്ഞിരുന്നത്. ഇയാൾക്കെതിരെ ബാരാമുല്ല പൊലീസ് 29 കേസുകളും സോപ്പൂർ പൊലീസ് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തന നിരോധ നിയമപ്രകാരമാണ് കേസുകൾ.

Tags:    
News Summary - TRF Overground Worker Arrested In J-K's Baramulla, Chinese Grenades Recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.