ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാർ രൂപീകരിച്ചെങ്കിലും വിശ്വാസ വോട്ടിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന ്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ. ഇക്കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ട്. കോൺഗ്രസും എൻ.സി.പിയും ശ ിവസേനയും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് േപരൊഴികെ മുഴുവൻ കോൺഗ്രസ് എം.എൽ.എ മാരും തങ്ങളോടൊപ്പമുണ്ട്. രണ്ട് പേർ അവരുടെ ഗ്രാമത്തിലാണിപ്പോൾ. അവരും തങ്ങൾക്കൊപ്പം നിൽക്കും. മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അഹമ്മദ് പട്ടേൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
മുഴുവൻ കാര്യങ്ങളും അതിരാവിലെ അതീവ രഹസ്യമായാണ് നടന്നത്. എവിടെയൊക്കെയോ എന്തൊക്കെയോ തകരാറുകളുണ്ട്. ഇതിനേക്കാൾ ലജ്ജാകരമായി മെറ്റാന്നില്ല. ബി.ജെ.പിയുടെ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടും. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ കറുത്ത ബിന്ദുവാണ് ഈ ദിനമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ രൂപീകരണത്തിൻെറ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഇന്ന് എൻ.സി.പി-ശിവസേന-കോൺഗ്രസ് സംയുക്ത യോഗം ചേരാനിരിക്കെ എൻ.സി.പി നേതാവ് അജിത്ത് പവാറിനെ കൂട്ടുപിടിച്ച് അതീവ നാടകീയമായി മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.