തൂത്തുക്കുടി സ്​റ്റെർലൈറ്റ്​ പ്ലാൻ്​ പൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ്​ നിർദേശം

ചെന്നൈ: തൂത്തുക്കുടിയിലെ സ്​റ്റെർലൈറ്റ്​ പ്ലാൻറ്​ ഉടൻ അടച്ചുപൂട്ടാൻ തമിഴ്​നാട്​ മലിനീകരണ നിയന്ത്രണബോർഡി​​​​െൻറ നിർദേശം. പ്ലാൻറിലേക്കുള്ള ​വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്​.

ബുധനാഴ്​ചയാണ്​ പ്ലാൻറ്​ പൂട്ടാനുള്ള നിർദേശം മലിനീകരണ നിയന്ത്രണബോർഡ്​ നൽകിയത്​. വ്യാഴാഴ്​ച പുലർച്ചെ 5.15നാണ്​ പ്ലാൻറിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചത്​. തമിഴ്​നാട്​ മലിനീകരണ നിയന്ത്രണ ബോർഡ്​ മെയ്​ 18നും 19നും നടത്തിയ പരിശോധനകൾക്ക്​ ശേഷമാണ്​ പ്ലാൻറ്​ പൂട്ടാനുള്ള നിർദേശമുണ്ടായിരിക്കുന്നത്​.

തൂത്തുക്കുടിയിലെ സ്​റ്റെർലൈറ്റ്​  പ്ലാൻറിനെതിരായ പ്രക്ഷോഭങ്ങൾക്കിടെയുണ്ടായ പൊലീസ്​ വെടിവെപ്പിൽ 13 പേർ കൊല്ല​പ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ പ്ലാൻറ്​ പൂട്ടാനും വൈദ്യുതി വിച്ഛേദിക്കാനുള്ള നിർദേശവും ഉണ്ടായത്​.

Tags:    
News Summary - TNPCB orders closure of Sterlite plant in Thoothukudi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.