കൂറുമാറ്റ നിരോധന നിയമം: മറുപടി നൽകാൻ കൂടുതൽ സമയം തേടി ടി.എം.സി വിമത എം.പിമാർ

ന്യൂ​ഡ​ൽ​ഹി: എ​ൻ.​സി.​പി.​ഐ​യി​ൽ ചേ​ർ​ന്ന​വ​രെ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​ക്ക് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ കൂ​ടു​ത​ൽ സ​മ​യം തേ​ടി വി​മ​ത എം.​പി​മാ​ർ. നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കേ​ണ്ട സ​മ​യം ഒ​ക്ടോ​ബ​ർ എ​ട്ടി​ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ വി​മ​ത​രു​ടെ നേ​താ​വ് ക​കോ​ലി ഘോ​ഷ് ദ​സ്തി​ദാ​റാ​ണ് കൂ​ടു​ത​ൽ സ​മ​യം തേ​ടി ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​നെ സ​മീ​പി​ച്ച​ത്.

മ​റു​പ​ടി ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ പൂ​ർ​ണ​മാ​യി ശേ​ഖ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും നി​യ​മ സം​ഘ​ത്തി​ന് മ​റു​പ​ടി കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് സ​മ​യം നീ​ട്ടി ചോ​ദി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 15 ദി​വ​സ​ത്തെ സ​മ​യം കൂ​ടി അ​നു​വ​ദി​ച്ച് കി​ട്ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും അ​ടു​ത്ത ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നു​മാ​യി 20 എം.​പി​മാ​രു​ടെ​യും അ​ടി​യ​ന്ത​ര യോ​ഗം വ്യാ​ഴാ​ഴ്ച കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കു​മെ​ന്നും ക​കോ​ലി ഘോ​ഷ് ദ​സ്തി​ദാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ​യാ​ണ് 20 എം.​പി​മാ​ർ എ​ൻ.​ഡി.​എ​യു​ടെ സ​ഖ്യ ക​ക്ഷി​യാ​യ പ്രാ​ദേ​ശി​ക പാ​ർ​ട്ടി എ​ൻ.​സി.​പി.​ഐ​യി​ൽ ചേ​ർ​ന്ന​ത്. കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ത​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് വി​മ​ത എം.​പി​മാ​രു​ടെ നി​ല​പാ​ട്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് എ​ൻ.​സി.​പി.​ഐ​യി​ൽ ചേ​ർ​ന്ന​തി​നാ​ൽ അ​യോ​ഗ്യ​ത​യു​ടെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്ന് ഇ​വ​ർ വാ​ദി​ക്കു​ന്നു.

Tags:    
News Summary - TMC rebel MPs seek more time to reply on Defection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.