മധുരാന്തകത്ത് ടി.വി.കെ മുന്നിൽ, ബംഗാളിൽ ബി.ജെ.പിക്ക് ലീഡ്; ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു

ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലായി ആറ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. പുതുതായി അധികാരത്തിലേറിയ  ഭരണ കൂടങ്ങളുടെ ആദ്യ പരീക്ഷണം തമിഴ്നാട്ടിൽ വിജയ്ക്ക് ഏറെ നിർണായകമാണ്. ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ  തമിഴകത്ത് വിജയിന്‍റെ ടി.വി.കെയും  എ.ഐ.എ .ഡി.എം.കെയും തമ്മിൽ ശക്തമായ മമത്സരമാണ് നടക്കുന്നത്. ആദ്യ ഫലങ്ങൾ പുറത്തുവന്നപ്പോൾ തമിഴാട്ടിലെ മധുരാന്തകത്തി വിജയിയുടെ ടി.വി.കെ മുന്നേറുമ്പോൾ ധാരപുരത്ത് പിന്നിലാണ്. ഇവിടെ എ.ഐ.എ.ഡി.എം.കെ ലീഡ് ചെയ്യുന്നതായാണ് പ്രാഥമിക വിവരം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റീജിനഗർ, തമിഴ്‌നാട്ടിലെ മധുരാന്തകം, ധാരപുരം, പുതുച്ചേരിയിലെ തട്ടഞ്ചാവടി, അസമിലെ നാഗോൺ ലോക്‌സഭാ മണ്ഡലം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അവിടങ്ങളിലും കടുത്ത പ്രചാരണങ്ങളാണ് നടന്നത്.

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലും റീജിനഗറിലും ബി.ജെ.പി ലീഡ് ചെയ്യുന്നു. അസമിലെ നഗോണിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. അസമിലെ നഗോൺ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി സിബമോണി ബോറയ്ക്കെതിരെ ബി.ജെ.പി സ്ഥാനാർത്ഥി ദേവാശിഷ് ശർമ്മ 15,000-ത്തിലധികം വോട്ടുകളുടെ ലീഡ് വർധിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ട്രെൻഡുകൾ കാണിക്കുന്നു.

പുതുച്ചേരിയിൽ ആദ്യ ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി ഇ. വിനായകനേക്കാൾ 1,987 വോട്ടുകൾക്ക് എ.ഐ.എൻ.ആർ.സി സ്ഥാനാർത്ഥി അശോക് ആനന്ദ് മുന്നിലാണ്.

Tags:    
News Summary - By-Election Results Updates- Close Fight Between Vijays TVK, AIADMK In Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.