representational image
Posted On
date_range Updated On
date_range ത്രിപുരയിൽ ടിപ്ര മോത ഒറ്റക്ക്
അഗർത്തല: ഇടതുമുന്നണിയുമായും കോൺഗ്രസുമായുമുള്ള സഖ്യചർച്ചകൾ വിജയിക്കാത്ത പശ്ചാത്തലത്തിൽ ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ പ്രതിപക്ഷ പാർട്ടിയായ ടിപ്ര മോത തീരുമാനിച്ചു. 60ൽ 42 സീറ്റുകളിലും മത്സരിക്കുമെന്ന് പാർട്ടി പ്രസിഡൻറ് ബിജോയ് കുമാർ ഹ്രാങ്കാൽ പറഞ്ഞു.
ദക്ഷിണ ത്രിപുരയിലെ സബ്റൂമിൽ മത്സരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിക്കും വടക്കൻ ത്രിപുര ജില്ലയിലെ കൈലാശഹർ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ബിരജിത് സിൻഹക്കും എതിരെ സ്ഥാനാർഥികളെ നിർത്തില്ലെന്ന് ബിജോയ് കുമാർ ഹ്രാങ്കാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.