ജയ്പുർ: രാജസ്ഥാനിൽ വിജയ സാധ്യതയുള്ളവരെ മാത്രമേ സ്ഥാനാർഥികളാക്കുകയുള്ളൂവെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് സചിൻ പൈലറ്റ്. സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ വരുമെന്നും കർഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഭരണത്തിൽ വന്ന ബി.ജെ.പി ജനങ്ങളിൽനിന്ന് അകന്നു. ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസാണ് ജയിച്ചത്.
പാർട്ടി ഭരണത്തിലെത്തിയാൽ വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് ജോലി നൽകും. തൊഴിൽ രഹിത വേതനം 3,500 രൂപയാക്കും. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും സചിൻ പൈലറ്റ് കുറ്റപ്പെടുത്തി. വസുന്ധര സർക്കാർ വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾ സ്വകാര്യവത്കരിച്ചു. കർഷകരുടെയും യുവാക്കളുെടയും പ്രശ്നങ്ങൾ പ്രതിപക്ഷമാണ് ഉയർത്തിക്കൊണ്ടു വന്നത്. ജനം കോൺഗ്രസിനൊപ്പമാണെന്നും സചിൻ പൈലറ്റ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.