കൊല്‍ക്കത്തയിലെ കമ്പിളി പുതപ്പ് വിതരണ ചടങ്ങ് മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എം.പി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു
കൊല്‍ക്കത്ത: കനത്ത തണുപ്പില്‍ പശ്ചിമ ബംഗാളിലെ നിര്‍ധനരായ സാധാരണക്കാര്‍ക്ക് ആശ്വാസമേകി ലാഡര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും സൗദി കെ.എം.സി.സിയും. സംസ്ഥാനത്തെ വിവിധ അതിപിന്നാക്ക ഗ്രാമങ്ങളിലും തെരുവുകളിലും കഴിയുന്നവര്‍ക്കായി 2500-ലധികം കമ്പിളിപ്പുതപ്പുകള്‍ വിതരണം ചെയ്തു.
കൊല്‍ക്കത്തയിലെ മീഡിയ ബ്രൂസില്‍ നടന്ന വിതരണോദ്ഘാടനം മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എം.പി മുഹമ്മദ് കോയ നിര്‍വഹിച്ചു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരെ ജാതിമത ഭേദമന്യേ ചേര്‍ത്ത് നിര്‍ത്തുന്നതാണ് മുസ്‌ലിം ലീഗിന്റെ പാരമ്പര്യമെന്നും സ്‌നേഹത്തിന്റെ ആ രാഷ്ട്രീയമാണ് പാര്‍ട്ടി എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് പശ്ചിമ ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എം.ഡി അബുല്‍ ഹുസൈന്‍ മൊല്ല അധ്യക്ഷത വഹിച്ചു. ബംഗാളിലെ 24 പര്‍ഗാന സൗത്ത്, 24 പര്‍ഗാന നോര്‍ത്ത്, അലീമുദ്ദീന്‍ സ്ട്രീറ്റ്, ദേഗംഗ, ബെല്‍ഡംഗ, ഹരിഹര്‍പാഡ, ഡോംകല്‍, ദുല്‍ഹിയാന്‍, സുജാപൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ അര്‍ഹരായ ആളുകളെ കണ്ടെത്തിയാണ് പുതപ്പുകള്‍ കൈമാറിയത്. ബംഗാള്‍ സംസ്ഥാന മുസ്‌ലിം ലീഗ് നേതാക്കളായ ശഫീഖുല്‍ ഹസന്‍, തൗഫീഖ് ആലം, റഫീഖുല്‍ ഇസ്‌ലാം തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.