മുന്‍ കാമുകന്‍റെ ഭാര്യയായ വനിത ഡോക്ടറെ എച്ച്.ഐ.വി വൈറസ് കുത്തിവെച്ച് യുവതി; നാലുപേർ അറസ്റ്റിൽ

കുർനൂൽ: ആന്ധ്രപ്രദേശിൽ മുന്‍ കാമുകന്‍റെ ഭാര്യയായ വനിതാ ഡോക്ടറെ എച്ച്.ഐ.വി വൈറസ് കുത്തിവെച്ചതിന് സ്ത്രീയടക്കം നാലുപേർ അറസ്റ്റിൽ. കുർനൂൽ സ്വദേശി ബി. ബോയ് വസുന്ധര (34), സ്വകാര്യ ആശുപത്രി നഴ്സ് കോങ് ജ്യോതി (40), ഇവരുടെ 20 വയസ്സുള്ള രണ്ട് മക്കൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മുന്‍ കാമുകന്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിന്‍റെ പ്രതികാരം തീർക്കാനാണ് വസുന്ധര മറ്റുള്ളവരോടൊപ്പം ചേർന്ന് കുറ്റകൃത്യം നടത്തിയത്. ജനുവരി ഒമ്പതിന് ഉച്ചക്കായിരുന്നു സംഭവം. സ്വകാര്യ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായ ഡോക്ടർ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോ​ഴാണ് സംഭവം.

അപകടമുണ്ടാക്കിയ ശേഷം ഡോക്ടറെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച് കുത്തിവെക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞതിനാൽ വൈറസ് ബാധയുള്ള രക്തം റഫ്രിജറേറ്ററിൽ സൂക്ഷിച്ചാലും അണുബാധയുണ്ടാകാന്‍ സാധ‍്യതയില്ലെന്നാണ് കരുതുന്നത്. ഉടൻ ചികിത്സ ലഭിച്ച ഡോക്ടറുടെ നില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്നാഴ്ചക്കു ശേഷം ​ഇവർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. 

Tags:    
News Summary - Woman Arrested for Injecting Ex Lovers Wife With HIV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.