മുതിർന്ന മാധ്യമ പ്രവർത്തകൻ മാർക്ക് ടുള്ളി അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മാർക്ക് ടുള്ളി(90) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ന്യൂഡൽഹിയിൽ ബി.ബി.സിയുടെ ബ്യൂറോ ചീഫായി പ്രവർത്തിച്ച 22 വർഷക്കാലം മാർക്ക് പ്രവർത്തിച്ചിരുന്നു . ഇന്ത്യൻ സമൂഹത്തോടുള്ള ആഴത്തിലും സന്തുലിതവുമായി റിപ്പോർട്ടിങ് സമീപനമായിരുന്നു മാർക്കിന്‍റേത്.

മാധ്യമപ്രവർത്തനത്തിനു പുറമെ എഴുത്തിലും അദ്ദേഹം തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. നോ ഫുൾ സ്റ്റോപ്പ്സ് ഇൻ ഇന്ത്യ, ഇന്ത്യ ഇൻ സ്ലോ മോഷൻ, ദി ഹർട്ട് ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കൃതികൾ രാജ്യത്തിന്‍റെ സങ്കീർണതകളെക്കുറിച്ച് ചിന്തനീയവും മാനുഷികവുമായ ഒരു കാഴ്ചപ്പാട് ജനങ്ങൾക്ക് നൽകാൻ സഹായിച്ചു.

ബി.ബി.സി റേഡിയോയിലും അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇന്ത്യയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച അതുല്യ സംഭാവനക്ക് രാജ്യം 2005ൽ പദ്മ ഭൂഷൺ നൽകി ആദരിച്ചു.

Tags:    
News Summary - mark tully passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.