ഡൽഹിയിൽ കെട്ടിടം തകർന്ന് മൂന്ന് മരണം

ന്യൂഡൽഹി: ഡൽഹിയിലെ ദാരിഗംജിൽ കെട്ടിടം തകർന്ന് മൂന്ന് മരണം. ​ബുധനാഴ്ച ഉച്ച 12.14ഓടെയാണ് സെൻട്രൽ ഡൽഹിയിലെ സദ്ഭവ്ന പാർക്കിനോട് ചേർന്നുള്ള ബഹുനില കെട്ടിടം തകർന്നത്. ഗ്രൗണ്ട് നിലയും മുകളിലെ രണ്ട് നിലയും ഉൾപ്പെടുന്ന ഭാഗം തകർന്നതായും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും ഡൽഹി ഫയർ സർവീസ് (ഡി.എഫ്.എസ്) അറിയിച്ചു. മൂന്ന് പേർ അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. രക്ഷാ ദൗത്യം പുരോഗമിക്കുന്നു.

കഴിഞ്ഞ ജൂലായ് 12ന് ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ കുട്ടി ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Three people dead in building collapse in Delhi's Daryaganj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.