റിപബ്ലിക്​ ദിനത്തിൽ ട്രാക്ടർ പരേഡ്​ നടത്താൻ കർഷകർ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26ന് ഡൽഹിയിലേക്ക്​​ ട്രാക്​ടർ പരേഡ്​ നടത്തുമെന്ന്​ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ. തിങ്കളാഴ്ച കേന്ദ്രസർക്കാറുമായി ചർച്ച നടക്കാനിരിക്കെയാണ്​ കർഷകരുടെ മുന്നറിയിപ്പ്​.

ജനുവരി നാലിന്​ കേന്ദ്രസർക്കാറുമായി ചർച്ച നടത്തുകയാണ്​. ജനുവരി അഞ്ചിന്​ സുപ്രീംകോടതി കേസ്​ പരിഗണിക്കുന്നുണ്ട്​. എന്നിട്ടും കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ജനുവരി ആറിന്​ കുണ്ഡലി-മനേസർ-പാൽവാർ എകസ്​പ്രസ്​ ഹൈവേയിൽ ട്രാക്​ടർ റാലി നടത്തുമെന്ന്​ കർഷകർ അറിയിച്ചു.

ജനുവരി 23ന്​ സുഭാഷ്​ ചന്ദ്രബോസിന്‍റെ ജന്മദിനത്തിൽ ഗവർണറുടെ വീടിന്​ മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ജനുവരി 26ന്​ ഡൽഹി ലക്ഷ്യമാക്കി വൻ ട്രാക്ടർ റാലി നടത്തുമെന്നും കർഷകർ അറിയിച്ചു. സമാധാനപരമായ പ്രതിഷേധമാണ്​ നടത്തുകയെന്നും കർഷകർ പ്രത്യേകം വ്യക്​തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - This Republic Day, Protesting Farmers Promise "Kisaan Parade" In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.