പ്രിയങ്ക ചതുർവേദി

സർവ്വകക്ഷി യോഗം വിളിക്കണം: ഇന്ധനവില വർധനവിനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് ശബ്ദമുയർത്തണമെന്ന് ശിവസേന എം.പി

ന്യൂഡൽഹി: ഇന്ധനവില വിർധനവ് എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കണമെന്നും വിഷയത്തിൽ കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തം ചോദ്യം ചെയ്യണമെന്നും ശിവസേന എം.പി പ്രിയങ്ക ചതുർവേദി പറഞ്ഞു.

കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ പതിമൂന്നാം തവണയാണ് ചൊവ്വാഴ്ച ഇന്ധനവില വർധിപ്പിക്കുന്നത്. ഇന്നലെ പെട്രോളിനും ഡീസലിനും 80 പൈസ വീതമാണ് വർധിച്ചത്.

ഇന്ധന വില വർധവിൽ പരിഹാരം കാണാനുള്ള പാർട്ടി യോഗത്തിൽ പശ്ചിമ ബംഗാൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നിലപാടിനെ എം.പി പിന്തുണച്ചു. വിവിധ സംസ്ഥാന സർക്കാരുകൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതിന് പകരം സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് എല്ലാ പാർട്ടികളുമായും ചർച്ച നടത്താൻ കേന്ദ്രം തയ്യാറാവണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു.

ഇത്തരത്തിൽ തുടർച്ചയായ പെട്രോൾ വില വർധനവിനെ കുറിച്ച് സർവ്വകക്ഷി യോഗത്തിൽ സ്വതത്രവും നീതിയുക്തവുമായ ചർച്ച നടത്തണമെന്ന് പ്രിയങ്ക പറഞ്ഞു.

"വില വർധനവിന് പിന്നിലെ കാരണമെന്തെന്ന് സർവ്വകക്ഷി യോഗത്തിൽ നീതിയുക്തമായി ചർച്ച നടത്തണം". എക്സൈസ് നികുതിയിലോ സെസിലോ ജനങ്ങൾക്ക് ഒരു ആശ്വാസവും ലഭിക്കുന്നില്ലെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു. വിലക്കയറ്റത്തിൽ നിന്നും കേന്ദ്രം അൽപ്പമെങ്കിലും ആശ്വാസം നൽകുമെന്ന് രാജ്യത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും എം.പി കൂട്ടിച്ചേർത്തു.

"കേന്ദ്ര സർക്കാറിന്‍റെ അഹങ്കാരം കാരണം രാജ്യത്തെ പൊതുജനങ്ങളാണ് ബുന്ധിമുട്ടുന്നത്. ദിവസവും 40 പൈസയോ 80 പൈസയോ ആണ് വർധിക്കുന്നത്". വിഷയത്തിൽ കേന്ദ്രം ചർച്ചക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചതുർവേദി പറഞ്ഞു.

നാല് സംസ്ഥാനങ്ങളിൽ കൂടി ബി.ജെ.പിക്ക് വീണ്ടും അധികാരം ലഭിച്ചപ്പോൾ അവർ പൊതുതാൽപ്പര്യങ്ങളൊക്കെ മാറ്റി വെച്ചിരിക്കുകയാണെന്ന് കേന്ദ്രത്തിനെതിരെ ചതുർവേദി ആഞ്ഞടിച്ചു. പെട്രോൾ വില വർധനവിൽ കേന്ദ്ര നേതൃത്വം മറ്റ് കക്ഷികളുമായി സ്വതന്ത്രമായൊരു ചർച്ചക്ക് തയ്യാറാകണമെന്ന് തന്നെയാണ് ശിവസേന ഉൾപ്പടെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ആവ‍ശ്യം.

Tags:    
News Summary - ‘There should be an all-party meeting’: Priyanka Chaturvedi calls Opposition to raise collective voice against fuel price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.