ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് നീട്ടി

ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് നീട്ടി. കേസ് ഇന്ന് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ. ഫ്രാൻസിസ് സുപ്രീംകോടതിയില്‍ അപേക്ഷ നൽകിയിരുന്നു. പ്രധാനപ്പെട്ട ചില രേഖകൾ കൂടി ഹാജരാക്കാനുണ്ടെന്നായിരുന്നു അപേക്ഷയിലുള്ളത്. ഇത് പരിഗണിച്ചാണ് കേസ് മാറ്റിയത്. കേസ് മാറ്റാൻ ഇനി ഒരു കക്ഷിയും ആവശ്യപ്പെടരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

27ാമത്തെ തവണയാണ് ലാവലിൻ ഹരജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെക്കുന്നത്. എല്ലാ തവണയും കേസ് പരിഗണനയ്ക്ക് എടുക്കുമ്പോൾ ഓരോ കക്ഷികളും മാറ്റിവയ്ക്കാൻ വേണ്ടി ആവശ്യപ്പെടുന്നു എന്ന് വി.എം. സുധീരന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. രണ്ട് കോടതികൾ കുറ്റവിമുക്തരാക്കിയ കേസിൽ സുപ്രീംകോടതി ഇടപെടണമെങ്കിൽ ശക്തമായ കാരണങ്ങൾ വേണമെന്ന് ജസ്റ്റിസ് യു.യു. ലളിത് നേരത്തെ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - The Supreme Court has extended the hearing of the Lavalin case for two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.