അനുഭവിച്ചത്​ ജനം; വിധിച്ചത്​ ഏഴാം വർഷം

ന്യൂ​ഡ​ൽ​ഹി: പി​ൻ​വ​ലി​ക്കാ​നോ തി​രു​ത്താ​നോ ക​ഴി​യാ​ത്ത നോ​ട്ട്​ നി​രോ​ധ​ന​ത്തെ​ക്കു​റി​ച്ച്​ ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷം പു​റ​ത്തു​വ​രു​ന്ന സു​പ്രീം​കോ​ട​തി വി​ധി​ക്ക്​ അ​ക്കാ​ദ​മി​ക ച​ർ​ച്ച​യു​ടെ​മാ​ത്രം പ്ര​സ​ക്തി. നോ​ട്ട്​ നി​രോ​ധ​നം ജ​ന​ത്തി​ന്​ സ​മ്മാ​നി​ച്ച​ത്​ ദു​രി​തം മാ​ത്ര​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും ബി.​ജെ.​പി​ക്കാ​ര​ല്ലാ​ത്ത പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഏ​കാ​ഭി​പ്രാ​യം. ഏ​ക​ക​ണ്ഠ​മ​ല്ലാ​ത്ത സു​പ്രീം​കോ​ട​തി വി​ധി​യാ​ക​ട്ടെ, സ​ർ​ക്കാ​റി​ന്​ തി​രി​ച്ച​ടി.

അ​സാ​ധു​വാ​ക്കി​യ 500ന്‍റെ​യും 1,000ന്‍റെ​യും പ​ഴ​യ ക​റ​ൻ​സി നോ​ട്ടു​ക​ൾ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ഒ​രു കോ​ട​തി വി​ധി​ക്കും സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല. ജ​ന​ങ്ങ​ളെ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്‍റെ ശ​രി​തെ​റ്റു​ക​ളെ​ക്കു​റി​ച്ച്​ കോ​ട​തി എ​ന്തു പ​റ​യു​ന്നു എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​നം. 58 ഹ​ര​ജി​ക​ൾ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട സു​പ്ര​ധാ​ന വി​ഷ​യ​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യ കാ​ല​താ​മ​സ​മാ​ണ്​ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന്​ ഉ​ണ്ടാ​യ​ത്.

ധി​റു​തി​പി​ടി​ച്ച്​ നോ​ട്ടു നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ രീ​തി​യും ഏ​റെ​ക്കാ​ല​ത്തെ ജ​ന​ദു​രി​ത​വു​മാ​ണ്​ 2016 ന​വം​ബ​ർ എ​ട്ടു മു​ത​ൽ വ്യാ​പ​ക വി​മ​ർ​ശ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്. 86 ശ​ത​മാ​ന​ത്തോ​ളം ക​റ​ൻ​സി നോ​ട്ടു​ക​ൾ ഒ​റ്റ​യ​ടി​ക്ക്​ അ​സാ​ധു​വാ​ക്കു​ന്ന​തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന​ചെ​യ്ത് നി​ര​ത്തി​യ പ​ല കാ​ര​ണ​ങ്ങ​ളി​ലൊ​ന്നു​പോ​ലും ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​തു​മി​ല്ല. ക​ള്ള​നോ​ട്ട്, ക​ള്ള​പ്പ​ണം, നി​കു​തി വെ​ട്ടി​പ്പ്, ഭീ​ക​ര​താ ധ​ന​സ​ഹാ​യം എ​ന്നി​വ ത​ട​യാ​നും ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ കൂ​ട്ടാ​നും ക​റ​ൻ​സി നോ​ട്ടു​ക​ളു​ടെ പ്ര​ചാ​രം കു​റ​ച്ചു കൊ​ണ്ടു​വ​രാ​നു​മാ​ണ്​ 500, 1000 രൂ​പ നോ​ട്ടു​ക​ൾ നി​രോ​ധി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​തി​നൊ​ത്ത്​ ഡി​ജി​റ്റ​ൽ ധ​ന​വി​നി​മ​യ​ത്തി​ൽ സ്വാ​ഭാ​വി​ക വ​ർ​ധ​ന​വ്​ ഉ​ണ്ടാ​യ​ത​ല്ലാ​തെ മ​റ്റൊ​ന്നും ല​ക്ഷ്യം ക​ണ്ടി​ല്ല.

ക​ള്ള​നോ​ട്ട്​ നി​ർ​മാ​ണം എ​ളു​പ്പ​മ​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പു​തി​യ 500, 2000 നോ​ട്ടു​ക​ൾ ഇ​റ​ക്കി​യ​തെ​ങ്കി​ലും പി​ടി​ക്ക​പ്പെ​ടു​ന്ന​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള്ള​നോ​ട്ടു​ക​ൾ ര​ണ്ടാ​യി​ര​ത്തി​ന്‍റേ​താ​ണ്. നി​രോ​ധി​ച്ച ക​റ​ൻ​സി നോ​ട്ടു​ക​ൾ മു​ഴു​വ​ൻ ബാ​ങ്കു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ ക​ള്ള​പ്പ​ണം ത​ട​ഞ്ഞു​വെ​ന്ന വാ​ദം പൊ​ളി​ഞ്ഞു. നോ​ട്ട്​ നി​രോ​ധി​ച്ച 2016 ന​വം​ബ​ർ എ​ട്ടി​ന്​ ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ ഇ​ര​ട്ടി​യോ​ളം ക​റ​ൻ​സി നോ​ട്ടു​ക​ൾ ഇ​ന്ന്​ പ്ര​ചാ​ര​ത്തി​ലു​മു​ണ്ട്. അ​സാ​ധു​വാ​ക്കി​യ​ത്​ 17.74 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ൾ. ഇ​പ്പോ​ഴു​ള്ള​ത്​ 32.42 ല​ക്ഷം കോ​ടി.

നോ​ട്ടു നി​രോ​ധ​നം വി​വേ​ക​പൂ​ർ​വ​മാ​യ ന​ട​പ​ടി​യാ​യി​രു​ന്നോ എ​ന്ന കാ​ര്യ​ത്തി​ലേ​ക്കും സു​പ്രീം​കോ​ട​തി ക​ട​ന്നി​ട്ടി​ല്ല. എ​ന്നാ​ൽ, ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ​യും അ​സം​ഘ​ടി​ത മേ​ഖ​ല​യു​ടെ​യും ന​ട്ടെ​ല്ലും ല​ക്ഷ​ങ്ങ​ളു​ടെ ജീ​വ​നോ​പാ​ധി​യു​മാ​ണ്​ നോ​ട്ട്​ നി​രോ​ധ​നം ത​ക​ർ​ത്തു ക​ള​ഞ്ഞ​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക രം​ഗ​ത്ത്​ വ​ള​ർ​ച്ച മു​ര​ടി​പ്പി​നും വ​ഴി​വെ​ച്ചു. നോ​ട്ടു നി​രോ​ധ​ന​ത്തി​നു ശേ​ഷം തു​ട​ർ​ച്ച​യാ​യ എ​ട്ട്​ ത്രൈ​മാ​സ​ങ്ങ​ളി​ലാ​യി 8.1 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 3.7 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ വ​ള​ർ​ച്ച കൂ​പ്പു​കു​ത്തി.

നോ​ട്ട്​ നി​രോ​ധി​ച്ച രാ​ത്രി മു​ത​ൽ ബാ​ങ്കു​ക​ൾ​ക്കും എ.​ടി.​എ​മ്മു​ക​ൾ​ക്കും മു​ന്നി​ൽ വ​രി​നി​ൽ​ക്കേ​ണ്ടി വ​ന്ന ജ​ന​ങ്ങ​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി നേ​രി​ട്ട പ്ര​യാ​സ​ങ്ങ​ൾ, നോ​ട്ട്​ മാ​റ്റ​ത്തി​ന്​ വി​ര​ലി​ൽ മ​ഷി പു​ര​ട്ടി​യ​ത​ട​ക്ക​മു​ള്ള വൈ​ചി​ത്ര്യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പു​റ​മെ. ഇ​തി​നെ​ല്ലാം നേ​രെ ക​ണ്ണ​ട​ക്കു​ന്ന​താ​ണ്​ സു​പ്രീം​കോ​ട​തി​യു​ടെ ഭൂ​രി​പ​ക്ഷ വി​ധി.

കറൻസി വിനിമയം കുറഞ്ഞില്ല; ഇരട്ടിയായി

ന്യൂഡൽഹി: നോട്ടുനിരോധനത്തിന് ആറു വർഷം പിന്നിടുമ്പോഴും ജനത്തിന്റെ കൈവശമുള്ള കറൻസിയുടെ അളവ് ഏകദേശം ഇരട്ടിയായെന്ന് ഔദ്യോഗിക കണക്കുകൾ. കറൻസി വിനിമയം കുറക്കുമെന്നും പണരഹിത സമ്പദ്‍വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് നോട്ടുനിരോധനവേളയിൽ സർക്കാർ അവകാശപ്പെട്ടിരുന്നത്. നിലവിലുണ്ടായിരുന്ന കറൻസിയുടെ 86 ശതമാനവും അന്ന് നിരോധിക്കുകയും ചെയ്തു.

റിസർവ് ബാങ്ക് കണക്കുകൾപ്രകാരം 2022 ഡിസംബർ 23 വരെ പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം 32.42 ലക്ഷം കോടി രൂപയാണ്. 1000, 500 രൂപ നോട്ടുകൾ നിരോധിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് 2016 നവംബർ നാലിന് പ്രചാരത്തിലുണ്ടായിരുന്നത് 17.74 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു. നോട്ടുനിരോധനത്തിനുശേഷം പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ മൂല്യം ഏകദേശം ഒമ്പതു ലക്ഷം കോടി രൂപയായി കുറഞ്ഞിരുന്നു.

എന്നാൽ, ഇത് പിന്നീട് വർധിച്ചെന്ന് കണക്കുകളിൽനിന്ന് വ്യക്തം. കള്ളപ്പണം തിരിച്ചുവരില്ല എന്നും കറൻസിയുടെ എണ്ണം കുറയുമെന്നും നോട്ടുനിരോധനസമയത്ത് സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ, നിരോധിത കറൻസി തിരികെ നൽകാൻ പൊതുജനത്തിന് നൽകിയ സമയം അവസാനിച്ചപ്പോൾ പിൻവലിച്ച കറൻസി ഏതാണ്ട് മുഴുവനായിത്തന്നെ തിരികെവന്നിരുന്നു.

Tags:    
News Summary - The people experienced; Court ruling Seventh year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.