ഇന്ത്യയിലെ കാലഹരണപ്പെട്ട വിമാനങ്ങളുടെ വിവരമില്ലെന്ന്​ കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ പറക്കുന്ന കാലഹരണപ്പെട്ട വിമാനങ്ങളുടെ സ്ഥിതി വിവരക്കണക്കുകൾ കേന്ദ്ര വ്യോമയാന മന്ത്രാലത്തിൻറെ കൈവശമില്ലെന്ന്​ കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ഒ​രു വിമാനത്തിന്‍റെ ശരാശരി കാലപ്പഴക്കം15 വർഷമാണെന്നും രാജ്യസഭയിൽ മുസ്‌ലിം ലീഗ് എം.പി അബ്ദുൽ വഹാബ് ഉന്നയിച്ച ചോദിച്ച ചോദ്യത്തിന് കേന്ദ്ര ​വ്യോമയാന സഹ മന്ത്രി വി.കെ സിങ്ങ്​ മറുപടി നൽകി.

വിവിധ എയർലൈനുകളുടെ കൈവശമുള്ള പ്രവർത്തന കാലയളവ് കഴിഞ്ഞ വിമാനങ്ങളുമായി ബന്ധപ്പെട്ട് വഹാബ് ചോദിച്ച പ്രത്യേക ചോദ്യങ്ങൾക്ക്​ മന്ത്രാലയം മറുപടി നൽകിയില്ല. സാങ്കേതിക തകരാറുകൾ കാരണം ഇന്ത്യൻ വ്യോമയാന മേഖലയിൽ വ്യോമ സുരക്ഷാ അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ വിഷയം ഉന്നയിച്ചത്.

വിമാനങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ മാർഗനിർദേശങ്ങൾ നിലവിലുണ്ടെങ്കിലും യാത്രക്കായി പറത്തുന്ന വിമാനങ്ങൾക്ക് പ്രത്യേക കാലഹരണ പ്രായമൊന്നും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശിച്ചിട്ടില്ലെന്ന്​ മന്ത്രി അറിയിച്ചു. സ്‌പെയർ പാർട്സുകളുടെ ലഭ്യതക്കുറവോ കൊണ്ടോ മറ്റോ ശാശ്വതമായി പിൻവലിക്കുക, അറ്റകുറ്റപ്പണികൾ സാധ്യമല്ലാത്ത വിധം ഉപയോഗരഹിതമാവുക എന്നീ കാരണങ്ങളാലാണ് സാധാരണഗതിയിൽ ഇന്ത്യയിൽ ഒരു വിമാനം പ്രവർത്തനം അവസാനിപ്പിക്കാറുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾ ടൈപ്പ് സർട്ടിഫിക്കറ്റിന് സാധുതയുള്ളിടത്തോളം കാലം പറത്താം. ഓരോ വിമാനവും പ്രവർത്തിപ്പിക്കുന്നേടത്തോളം കാലം നിർമാതാക്കളുടെ പരിചരണത്തിലായിരിക്കും. ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന വിമാനം പ്രഷറൈസ്‌ഡ്‌ എയർക്രാഫ്റ്റ് ആണെങ്കിൽ 18 വർഷത്തിൽ കുറഞ്ഞ പഴക്കമോ 65 ശതമാനത്തിനു മുകളിൽ ഇക്കണോമിക് ലൈഫോ നിർബന്ധമാണെന്നും നോൺ-പ്രഷറൈസ്ഡ് വിമാനങ്ങളുടെ ഇറക്കുമതി 20 വർഷം വരെ അനുവദനീയമാണെന്നും മന്ത്രി തുടർന്നു. കാർഗോ ഓപ്പറേഷനുകൾക്കായുള്ള ഫ്ലൈറ്റുകൾ 25 വർഷം വരെ പഴക്കമോ 75 ശതമാനം ഇക്കണോമിക് ലൈഫോ ഉണ്ടായിരിക്കണം

Tags:    
News Summary - The Center has no information on expired flights in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.