ശ്രീനഗർ: ജമ്മുവിലെ പൂഞ്ചിലെ അട്ടിമറി ശ്രമം സൈന്യം പരാജയപ്പെടുത്തി. ഭക്ഷണപാത്രത്തിൽ ഒളിപ്പിച്ചു വെച്ച സ്ഫോടക വസ്തുകളാണ് സുരക്ഷാ സേന കണ്ടെത്തിയത്. റോഡരികിൽനിന്നാണ് ഇവ കണ്ടെത്തിയത്. സ്ഫോടക വസ്തുകൾ നിർവീര്യമാക്കി. പാറയിടുക്കിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ഇവയുണ്ടായിരുന്നത്. ഇവിടെ നിന്നും പാചകം ചെയ്ത ഭക്ഷത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് സൈന്യവും പൊലീസും തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.