എയർഇന്ത്യ കെട്ടിടം ഇനി മഹാരാഷ്​ട്ര സർക്കാറിന്​ സ്വന്തം

മും​ബൈ: മും​ബൈ ന​ഗ​രാ​ട​യാ​ള​ങ്ങ​ളി​ൽ ഒ​ന്നാ​യ എ​യ​ർ ഇ​ന്ത്യ കെ​ട്ടി​ടം 1,601കോ​ടി രൂ​പ​ക്ക്​ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ സ്വ​ന്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്, ഉ​പ​മു​ഖ്യ​മ​ന്ത്രി സു​നേ​ത്ര പ​വാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും എ​യ​ർ ഇ​ന്ത്യ അ​സ​റ്റ്​ ഹോ​ൾ​ഡി​ങ്​ ലി​മി​റ്റ​ഡ്​ ക​മ്പ​നി​യും ത​മ്മി​ൽ ചൊ​വ്വാ​ഴ്ച ക​രാ​ർ ഒ​പ്പി​ട്ട​തോ​ടെ, ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മേ​ഖ​ല​യു​ടെ അ​ഭി​മാ​ന​മാ​യി അ​റ​ബി​ക്ക​ട​ലോ​ര​ത്ത്​ 23 നി​ല​ക​ളു​മാ​യി ത​ല​യു​യ​ർ​ത്തി​നി​ന്ന കെ​ട്ടി​ടം മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​റി​ന്റേ​താ​യി. 2024 മാ​ർ​ച്ചി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റും ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ മ​ഹാ​രാ​ഷ്ട്ര ധ​ന​കാ​ര്യ വ​കു​പ്പും അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ്​ അ​ന്തി​മ കൈ​മാ​റ്റം. നി​ല​വി​ൽ വാ​ട​ക ക്കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും മ​റ്റ്​ ഓ​ഫി​സു​ക​ളും എ​യ​ർ ഇ​ന്ത്യ കെ​ട്ടി​ട​ത്തി​ലേ​ക്ക്​ മാ​റ്റാ​നാ​ണ്​ പ​ദ്ധ​തി. 1974ലാ​ണ്​ ന​രി​മാ​ൻ പോ​യ​ന്റി​ൽ സ​ർ​ക്കാ​റി​ൽ നി​ന്ന്​ ലീ​സി​നെ​ടു​ത്ത ഭൂ​മി​യി​ൽ, അ​റ​ബി​ക്ക​ട​ലി​ന്​ അ​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​ന്ന കെ​ട്ടി​ടം പ​ണി​ത​ത്. ന്യൂ​യോ​ർ​ക്കി​ലെ പ്ര​സി​ദ്ധ ആ​ർ​ക്കി​ടെ​ക്ട്​ ജോ​ൺ ബ​ർ​ഗീ​യാ​ണ്​ എ​യ​ർ ഇ​ന്ത്യ കെ​ട്ടി​ട​ത്തി​ന്റെ ശി​ൽ​പി. 

Tags:    
News Summary - The Air India building is now owned by the Maharashtra government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.