'ഇന്ത്യ നല്ല തൊലിക്കട്ടി ഉണ്ടാക്കിയെടുക്കണം'; ഹിന്ദി പണ്ഡിതയെ നാടുകടത്തി‍യ കേന്ദ്രത്തിന്‍റെ നടപടിയെ വിമർശിച്ച് തരൂർ

ന്യൂഡൽഹി: യു.കെയിൽ നിന്നുള്ള ഹിന്ദി സ്കോളർ ഫ്രാൻസെസ്ക ഒർസിനിയെ നാടു കടത്തിയ ഇന്ത്യയുടെ നടപടിയെ അപലപിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. ഇന്ത്യ തൊലിക്കട്ടിയും വിശാല മനസും വലിയ ഹൃദയവും വളർത്തിയെടുക്കണമെന്നാണ് തരൂർ എക്സിൽ കുറിച്ചിരിക്കുന്നത്. നിസാര കാരണങ്ങളുടെ പേരിൽ വിദേശ പണ്ഡിതൻമാരെ നാടു കടത്തുന്നത് ആഗോള തലത്തിൽ രാജ്യത്തിന്‍റെ പ്രതിഛായ ഇല്ലാതാക്കുമെന്നാണ് തരൂരിന്‍റെ വിമർശനം.

യു.കെയിൽ നിന്നുള്ള സ്കൂൾ ഓഫ് ഓറിയന്‍റൽ ആന്‍റ് ആഫ്രിക്കൻ സ്റ്റഡീസിലെ സ്കോളറായ ഒസീനിയെ അഞ്ച് വർഷത്തെ ഇ വിസ ഇല്ലാത്തതിന്‍റെ പേരിൽ ഡൽഹി എയർപോർട്ടിൽ തടഞ്ഞ് വെക്കുകയും നാടുകടത്തുകയും ചെയ്ത നടപടിയിലാണ് തരൂരിന്‍റ പ്രതികരണം. വിദേശ ജേണലുകളിൽ വരുന്ന ആർട്ടിക്കിളുകളെക്കാൾ ഇന്ത്യയുടെ ഇത്തരം നടപടികളാണ് രാജ്യത്തിന്‍റെ പ്രതിഛാ‍യ നശിപ്പിക്കുക എന്ന് തരൂർ ആരോപിച്ചു.

ഒർസിനിയെ നാടു കടത്തൽ സംബന്ധിച്ച് ബി.ജെ.പി എം.പി ദസ് ഗുപ്ത പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് മറുപടി നൽകുകയായിരുന്നു തരൂർ. സ്കൂൾ ഓഫ് ഓറിയന്‍റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലെ ഹിന്ദി സ്കോളറായ ഒർസീനിയെ ആണ് ഹോങ്കോങ്ങിൽ നിന്ന് ഡൽഹി എയർപോർട്ടിൽ വന്നിറങ്ങുന്നതിനിടെ തടഞ്ഞ് നാടുകടത്തിയത്. വിസ നിയമങ്ങൾ ലംഘിച്ചതിന് മാർച്ച് മാസത്തിൽ ഒർസീനിയയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിരുന്നുവെന്നാണ് കേന്ദ്രം പറയുന്നത്. കേന്ദ്രത്തിന്‍റെ നടപടിയെ കോൺഗ്രസ് അപലപിച്ചിരുന്നു. ചരിത്രകാരനായ രാമചന്ദ്ര ഗുഹയും നടപടിയെ അപലപിച്ചു. 

Tags:    
News Summary - Tharoor criticize deportation of hindi scholar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.