ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മുഹമ്മദ് അസറുദ്ദീൻ. തെലങ്കാനയിൽ ഭാരത് ജോഡോ യാത്ര എത്തിയപ്പോഴാണ് അസറുദ്ദീൻ രാഹുലിനൊപ്പം ചേർന്നത്.
തെലങ്കാനയിലെ യാത്രക്കിടെ ടി.ആർ.എസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് രാഹുൽ പറഞ്ഞു. ഇരുപാർട്ടികളും പരസ്പരം സഹായിച്ചാണ് പ്രവർത്തനം നടത്തുന്നത്. ഡൽഹിയിൽ ടി.ആർ.എസ് ബി.ജെ.പിയെ സഹായിക്കുന്നു. തെലങ്കാനയിൽ തിരിച്ചും ചെയ്യുന്നുവെന്ന രാഹുൽ പറഞ്ഞു. ഇരു പാർട്ടികളും ജനാധിപത്യ വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര വീണ്ടും തുടങ്ങിയത്. കന്യാകുമാരി മുതൽ കശ്മീർ വരെയാണ് ഭാരത് ജോഡോ യാത്ര നടക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് ഭാരത് ജോഡോ യാത്ര തെലങ്കാനയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.