നിരോധിച്ച ‘കോ​ൾ​ഡ്രി​ഫ്’ ചു​മ മ​രു​ന്ന് 

വി​വാ​ദ ചു​മ മ​രു​ന്ന് ‘കോൾഡ്രിഫ്’ നിരോധിച്ച് തെലങ്കാനയും; മരിച്ച കുട്ടികളുടെ എണ്ണം 14 ആയി

ന്യൂഡൽഹി: മധ്യപ്രദേശിൽ നിരവധി കുട്ടികളുടെ മരണത്തിന് ഇടയാക്കിയ വി​വാ​ദ ചു​മ മ​രു​ന്ന് ‘കോ​ൾ​ഡ്രി​ഫ്’ നിരോധിച്ച് തെലങ്കാനയും. മധ്യപ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ മരുന്ന് നിരോധിച്ചതിന് പിന്നാലെയാണ് തെലങ്കാന സർക്കാർ നടപടി സ്വീകരിച്ചത്. അതേസമയം, ചു​മ മ​രു​ന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 14 ആയി ഉയർന്നു. മധ്യപ്രദേശിൽ ചിന്ദ്വാര മേഖലയിലെ പരാസിയയിലാണ് ചുമ മരുന്ന് കഴിച്ച ഒമ്പത് കുട്ടികൾ മരിച്ചത്. മഹാരാഷ്ട്രയിൽ രണ്ടും രാജസ്ഥാനിൽ ഒരു കുട്ടിയും മരിച്ചിരുന്നു.

അതിനിടെ, മധ്യപ്രദേശിൽ കുട്ടികൾക്ക ചുമ മരുന്ന് നിർദേശിച്ച ഡോ. പ്രവീൺ സോണിയ അറസ്റ്റിലായി. മധ്യപ്രദേശ് പൊലീസ് ആണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഡോക്ടർക്കും മരുന്നു കമ്പനിക്കും എതിരെ മധ്യപ്രദേശ് പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബി.എൻ.എസ് 276, 105, 27 എ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.

തമിഴ്നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഉൽപാദന കേന്ദ്രത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി പരിശോധനകൾ നടന്നു വരികയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ് ഇവർ മരുന്ന് വിതരണം ചെയ്യുന്നത്. മരുന്നിന്‍റെ സാമ്പിളുകൾ ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരണപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

കഴിഞ്ഞ ദിവസമാണ് തമിഴ്നാടും കേരളവും ചു​മ മ​രു​ന്നിന്‍റെ വിൽപന നിരോധിച്ചത്. തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നിർമിക്കുന്ന കഫ് സിറപ്പിന്‍റെ വിൽപന ഒക്ടോബർ ഒന്ന് മുതൽ നിരോധിച്ചാണ് തമിഴ്നാട് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയത്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കുട്ടികളുടെ മരണത്തിന് കാരണം പനിക്കും ചുമക്കും നിർദേശിക്കുന്ന കോൾഡ്രിഫ് കഴിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. കഫ് സിറപ്പ് കഴിച്ച കുട്ടികളിൽ ശർദ്ദിയും വയറിളക്കവും ഉൾപ്പെടെ ഡൈതെലീൻ ഗ്ലൈസോൾ ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളാണ് പ്രകടമായത്.

അതേസമയം, ചു​മ മ​രു​ന്ന് ‘കോ​ൾ​ഡ്രി​ഫ്’ കേ​ര​ള​ത്തി​ൽ നി​രോ​ധി​ച്ചതായി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു. കോ​ള്‍ഡ്രി​ഫ് സി​റ​പ്പി​ന്റെ എ​സ്.​ആ​ര്‍-13 ബാ​ച്ചി​ല്‍ പ്ര​ശ്‌​നം ക​ണ്ടെ​ത്തി​യെ​ന്ന കേ​ര​ള​ത്തി​ന് പു​റ​ത്ത് നി​ന്നു​ള്ള റി​പ്പോ​ര്‍ട്ടു​ക​ളെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. ഈ ​ബാ​ച്ച് മ​രു​ന്നി​ന്റെ വി​ൽ​പ​ന കേ​ര​ള​ത്തി​ല്‍ ന​ട​ത്തി​യി​ട്ടി​ല്ല എ​ന്നാ​ണ് സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ണ്‍ട്രോ​ള്‍ വ​കു​പ്പി​ന്റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ന​സ്സി​ലാ​ക്കി​യ​തെ​ന്നും സു​ര​ക്ഷ​യെ ക​രു​തി​യാ​ണ് നി​രോ​ധ​ന​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ക​ഫ് സി​റ​പ്പു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സി​ന്റെ (ഡി.​ജി.​എ​ച്ച്.​എ​സ്) പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ട് വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സി​റ​പ്പ് ന​ൽ​ക​രു​തെ​ന്നും അ​ഞ്ച് വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് മ​രു​ന്ന് നി​ർ​ദേ​ശി​ക്ക​രു​തെ​ന്നു​മാ​ണ് പ്ര​സ്താ​വ​ന. അ​ണു​ബാ​ധ​യു​ള്ള ക​ഫ് സി​റ​പ്പു​ക​ൾ ക​ഴി​ച്ച് കു​ട്ടി​ക​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഡി.​ജി.​എ​ച്ച്.​എ​സി​ന്റെ മു​ന്ന​റി​യി​പ്പ്. ര​ണ്ട് വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ചു​മ​ക്കും ജ​ല​ദോ​ഷ​ത്തി​നു​മു​ള്ള മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ക്കു​ക​യോ ന​ൽ​കു​ക​യോ ചെ​യ്യ​രു​തെ​ന്നാ​ണ്​ നി​ർ​ദ്ദേ​ശം.

Tags:    
News Summary - Telangana bans controversial Coldrif cough syrup; death toll rises to 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.