സൈനിക നീക്കങ്ങളിൽ മാധ്യമങ്ങളുടെ ലൈവ് കവറേജ് മുംബൈ ആക്രമണത്തിന് ഭീകരരെ സഹായിച്ചു, ഇനിയിതാവർത്തിക്കരുത്; തേജസ്വി യാദവ്

പാഠ്ന: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. മുംബൈ ഭീകരാക്രമണത്തിൽ മാധ്യമങ്ങൾ നടത്തിയ ലൈവ് കവറേജ് ഭീകരരെ ആക്രമണത്തിന് സഹായിച്ചുവെന്നും അത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയപരമായി പ്രതിപക്ഷത്താണെങ്കിലും ദേശതാൽപര്യം സംരക്ഷിക്കാൻ തങ്ങൾ ഭരണകൂടത്തിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യവിരുദ്ധ പ്രവർത്തകർക്ക് സുപ്രധാന സൈനികനീക്കങ്ങൾ മാധ്യമങ്ങൾ വഴി ഒരിക്കലും ലഭ്യമാക്കാൻ പാടില്ലെന്ന്  അദ്ദേഹം പറയുന്നു. ഓപ്പറേഷൻ സിന്ദൂറിൽ പാർട്ടിയുടെ പിന്തുണയും അദ്ദേഹം അറിയിച്ചു. 



Tags:    
News Summary - Tejaswi yadav on live media coverage of army operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.