????? ???????????

തേജസ് യുദ്ധവിമാനത്തിന്‍റെ വാണിജ്യ ഉൽപാദനം അടുത്ത വർഷം

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഒറ്റ എൻജിൻ യുദ്ധവിമാനം തേജസിന്‍റെ (എം.കെ-2) വാണിജ്യ ഉൽപാദനം അടുത്ത വർഷം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഉൽപാദനം ആരംഭിക്കുന്നതിന് തുടക്കം കുറിച്ചുള്ള ലോഹം മുറിക്കൽ ചടങ്ങ് 2020 ഫെബ്രുവരിയിൽ നടക്കുമെന്ന് തേജസ് പദ്ധതിയുടെ തലവനും എയറോനോട്ടിക്കൽ ഡെവലപ്പ്മെന്‍റ് ഏജൻസി (എ.ഡി.എ) ഡയറക്ടറുമായി ഡോ. ഗിർഷ് എസ് ദിയോധരെ അറിയിച്ചു.

നൂതന സെൻസർ ഉൾപ്പെടുന്ന ശക്തിയേറിയ റഡാറും കൂടുതൽ ദൃശ്യപരിധിയും ഇലട്രോണിക് സാങ്കേതികവിദ്യയും ഉൾപ്പെടുന്നതാണ് തേജസ് വിമാനത്തിന്‍റെ സംവിധാനങ്ങൾ. എം.കെ-1, എം.കെ-1എ പതിപ്പുകളെ അപേക്ഷിച്ച് കൂടുതൽ ഇന്ധനവും പോർമുനയും വഹിക്കാൻ എം.കെ-2 പതിപ്പായ തേജസിന് ശേഷിയുണ്ട്.

അത്യാധുനിക കോക്പിറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച തേജസിന് ജി.ഇ-414 എൻജിനാണ് കരുത്തു പകരുന്നത്. ഇത് പൈലറ്റിന്‍റെ ജോലി ഭാരം കുറക്കും. 2024ൽ ആദ്യ വിമാനം പുറത്തിറക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.

123 എം.കെ-1, എം.കെ-2 പതിപ്പ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ പ്രതിരോധ സേന വാങ്ങിയിരുന്നു. ഇത്തരം യുദ്ധവിമാനങ്ങളിൽ മികച്ചതാണ് ഇന്ത്യ രൂപകൽപന ചെയ്ത തേജസ് വിമാനം. ഫ്രഞ്ച് നിർമിത മിറാഷ് -2000, റഷ്യൻ നിർമിത മിഗ് 29 യുദ്ധവിമാനങ്ങൾ പകരമായി ഇന്ത്യ കരുതുന്നതാണ് തേജസ് (എം.കെ-2) വിമാനം.

Tags:    
News Summary - Tejas fighter planes to begin in February -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.