ശത്രുഘ്​നൻ സിൻഹയെ ആർ.ജെ.ഡിയിലേക്ക്​ ക്ഷണിച്ച്​ തേജ്​ പ്രതാപ്​ യാദവ്​

ന്യൂഡൽഹി: ബി.ജെ.പിയുമായി അകന്നു നിൽക്കുന്ന എം.പി ശത്രു​ഘനൻ സിൻഹയെ ആർ.ജെ.ഡിയിലേക്ക്​ ക്ഷണിച്ച്​ തേജ്​ പ്രതാപ്​ യാദവ്​. മുംബൈയിൽ എത്തി സിൻഹയുമായി താൻ സംസാരിച്ചിരുന്നു. ആർ.ജെ.ഡിയുടെ ജനത ദർബാറിൽ പ​െങ്കടുക്കാൻ സിൻഹയെ ക്ഷണിച്ച ുവെന്നും തേജ്​ പ്രതാപ്​ യാദവ്​ വെളിപ്പെടുത്തി.

ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായഭിന്നത കടുത്ത സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന്​ രാജിവെക്കാൻ തയാറാണെന്ന്​ ശ​ത്രുഘ്​നൻ സിൻഹ പ്രതികരിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ്​ തേജ്​ പ്രതാപ്​ പാർട്ടിയിൽ ചേരുന്നതിനായി സിൻഹയെ ക്ഷണിച്ചിരിക്കുന്നത്​.

മമത ബാനർജിയുടെ ബി.ജെ.പി വിരുദ്ധ റാലിയിൽ പ​െങ്കടുത്ത ശത്രുഘ്​നൻ സിൻഹ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ്​ യാദവിനെ സുഹൃത്ത്​ എന്നാണ്​ വിശേഷിപ്പിച്ചത്​. പ്രസംഗത്തിൽ തേജസ്വി യാദവിനെയും സിൻഹ പുകഴ്​ത്തിയിരുന്നു.

Tags:    
News Summary - Tej Pratap Yadav's Invitation To BJP's Shatrughan Sinha- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.