സൈബർ തട്ടിപ്പിന് അക്കൗണ്ട് നൽകിയ മലയാളി​യെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

മുംബൈ: സൈബർ കുറ്റവാളികൾക്ക് ഇരകളുമായി സാമ്പത്തിക ഇടപാട് നടത്താൻ സ്വന്തം ബാങ്ക് അക്കൗണ്ട് നൽകിയ മലയാളിയെ നവിമുംബൈ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ സ്വദേശിയും കെട്ടിട നിർമാണ കരാറുകാരനുമായ ടി.പി. ഷമീറിനെയാണ് കഴിഞ്ഞ മൂന്നിന് കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.

ബിസിനസ് പങ്കാളി ചതിച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ പ്രതി, എളുപ്പത്തിൽ പണമുണ്ടാക്കാൻ മറ്റൊരാളുടെ ഉപദേശപ്രകാരം തന്റെ ബാങ്ക് അക്കൗണ്ട് സൈബർ തട്ടിപ്പുകാർക്ക് നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൈബർ തട്ടിപ്പിന് ഇരയായ ആളുടെ പരാതിയിൽ സാമ്പത്തിക ഇടപാട് നടന്ന ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണം കണ്ണൂരിലേക്ക് നീളുകയായിരുന്നു.

ഇയാളുടെ അക്കൗണ്ട് മറ്റ് ആറോളം സാമ്പത്തിക തട്ടിപ്പുകൾക്കും ഉപയോഗിച്ചതായും ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പിനാണ് എന്ന് അറിഞ്ഞുകൊണ്ട് ബാങ്ക് അക്കൗണ്ട് നൽകി എന്നതാണ് പ്രതിക്കെതിരായ ആരോപണം. 

Tags:    
News Summary - Malayali held for providing account for cyber fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.