ആർ.ജെ.ഡിയിൽ പോര്​ കടുപ്പിച്ച്​ തേജ്​ പ്രതാപ്​; ലാലു പുത്രൻ സമാന്തര വിദ്യാർഥി സംഘടനയുണ്ടാക്കി

പട്​ന: ലാലു പ്രസാദ്​ യാദവ്​ നേതൃത്വം നൽകുന്ന ആർ.ജെ.ഡിയിൽ പോര്​ കടുപ്പിച്ച്​ മകൻ തേജ്​ പ്രതാപ്​ യാദവ്​. മാതൃ സംഘടനക്ക്​ കരുത്തുപകരാനെന്ന പേരിൽ പുതിയ വിദ്യാർഥി സംഘടനക്ക്​ രൂപം നൽകി​. രണ്ടു ദിവസം മുമ്പ്​ നിലവിൽവന്ന ഛത്ര ജനശക്​തി പരിഷത്ത്​ പാർട്ടിയുടെ ഔദ്യോഗിക വിദ്യാർഥി വിഭാഗത്തിന്​​ വെല്ലുവിളിയാകില്ലെന്നും ലാലു പ്രസാദി​െൻറ അനുഗ്രഹമുണ്ടെന്നുമാണ്​​ തേജ്​ പ്രതാപി​െൻറ അവകാശവാദം.

പാർട്ടി മേധാവി ജഗദാനന്ദ്​ സിങ്ങുമായി നീണ്ട പോരിൽ നിലംപരിശാക്കപ്പെട്ട ലാലു പുത്രൻ പാർട്ടിയിൽ കരുത്ത്​ തെളിയിക്കാനുള്ള ശ്രമത്തി​െൻറ ഭാഗമായാണ്​ പുതിയ വിദ്യാർഥി സംഘടനക്ക്​ രൂപം നൽകിയതെന്ന്​ റപ്പോർട്ടുകൾ പറയുന്നു.

ആർ.ജെ.ഡിയിൽ കൂടുതൽ ശക്​തനായ തേജസ്വി യാദവി​െൻറ അടുപ്പക്കാരനാണ്​ ജഗദാനന്ദ്​ സിങ്​. അടുത്തിടെ, തേജ്​ ​പ്രതാപി​െൻറ അടുപ്പക്കാരനായ​ ആർ.ജെ.ഡി വിദ്യാർഥി വിഭാഗം സംസ്​ഥാന പ്രസിഡൻറ്​ ആകാശ്​ യാദവിനെ പുറത്താക്കിയിരുന്നു. ഇതി​െൻറ തുടർച്ചയായാണ്​ പുതിയ നീക്കം. 

Tags:    
News Summary - Tej Pratap Yadav floats parallel organisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.