ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ സ്ഥാനാർഥിയെ പിന്തുണക്കുമെന്ന്​ തേജ്​ പ്രതാപ്​

പട്​ന: ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവിന്​ തിരിച്ചടിയാവുന്ന പ്രഖ്യാപനവുമായി മൂത്തസഹോദരൻ തേജ്​ പ്രദാപ്​ യാദവ്​. ബിഹാറിലെ കുശ്​ഹേഷ്​വാർ അസ്​താൻ അസംബ്ലി മണ്ഡലത്തിലേക്ക്​ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ സ്ഥാനാർഥിയെ പിന്തുണക്കുമെന്നാണ്​ തേജ്​ പ്രതാപ്​ യാദവി​െൻറ പ്രഖ്യാപനം.

പുതുതായി രൂപീകരിച്ച ഛാത്ര ജനശ്​കതി പരിഷത്ത്​ കുശ്​ഹേഷ്​വാർ അസ്​താനിൽ കോൺഗ്രസിനായി പ്രചരണം നടത്തും. എന്നാൽ താരാപൂർ മണ്ഡലത്തിൽ ആർ.ജെ.ഡിക്കായി പ്രചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഛാത്ര പരിഷത്തി​െൻറ വിദ്യാർഥി വിഭാഗം കുശ്​ഹേഷ്​വാറിലെ സ്ഥാനാർഥി അത്രിക്​ കുമാറി​നായും താരാപൂരിലെ സ്ഥാനാർഥി അരുൺ കുമാറിനായും പ്രചരണം നടത്തുമെന്നും അവരുടെ വിജയം ഉറപ്പാക്കുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്​ സ്ഥാനാർഥിയുടെ പിതാവും ബിഹാർ പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റിയുടെ പ്രസിഡൻറുമായ അശോക്​ കുമാർ മകനെ പിന്തുണക്കണമെന്ന്​ അഭ്യർഥിച്ച്​ തേജ്​ പ്രതാപ്​ യാദവുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ തേജ്​ പ്രതാപി​െൻറ പ്രഖ്യാപനം.ലാലു പ്രസാദ്​ യാദവി​െൻറ മക്കളായ തേജ്​ പ്രതാപും തേജസ്വിയും തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതകളുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. ഇതിനിടെയാണ്​ തേജ്​ പ്രതാപ്​ യാദവി​െൻറ കോൺഗ്രസിന്​ പിന്തുണ കൊടുത്തുള്ള പ്രഖ്യാപനവും പുറത്ത്​ വന്നിരിക്കുന്നത്​. 

Tags:    
News Summary - Tej Pratap declares support to Congress candidate contesting from Kusheshwar Asthan seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.