അനുരാഗ്

നീറ്റ് സ്കോർ 99.99, പക്ഷേ ഡോക്ടറാകാൻ താൽപര്യമില്ല; എം.ബി.ബി.എസ് പ്രവേശന ദിവസം ജീവനൊടുക്കി 19കാരൻ

മുംബൈ: മെഡിക്കൽ കോളജിലേക്ക് എം.ബി.ബി.എസ് പ്രവേശനത്തിനു പോകാനിരിക്കെ 19കാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ നവർഗാവ് സ്വദേശിയായ അനുരാഗ് അനിൽ ബോർക്കറാണ് ഡോക്ടറാകാൻ താൽപര്യമില്ലെന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കി ജീവനൊടുക്കിയത്. ഈ വർഷം നടന്ന നീറ്റ് യു.ജി പരീക്ഷയിൽ 99.99 പെർസന്‍റൈലോടെ അഖിലേന്ത്യാ തലത്തിൽ 1475-ാം റാങ്ക് (ഒ.ബി.സി വിഭാഗം) നേടിയ വിദ്യാർഥിയാണ് അനുരാഗ്. ഉത്തർ പ്രദേശിലെ ഗൊരഖ്പുരിലുള്ള മെഡിക്കൽ കോളജിലാണ് അനുരാഗിന് എം.ബി.ബി.എസ് കോഴ്സിന് അലോട്ട്മെന്‍റ് ലഭിച്ചത്.

ഗൊരഖ്പുരിലേക്ക് പുറപ്പെടാനിരിക്കെയാണ് സ്വന്തം വീട്ടിൽ അനുരാഗിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. മുറിയിൽനിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടിട്ടില്ല. ഡോക്ടറാകാൻ തനിക്ക് താൽപര്യമില്ലെന്നും ബിസിനസ് രംഗത്തേക്ക് കടക്കാനാണ് താൽപര്യമെന്നും അനുരാഗ് എഴുതിയതായി പൊലീസ് വെളിപ്പെടുത്തി. മാതാപിതാക്കളോടൊപ്പം കഴിഞ്ഞുവന്നിരുന്ന കൗമാരക്കാരന്‍റെ മരണം പ്രദേശവാസികളെ ഞെട്ടിച്ചു. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Tags:    
News Summary - “I Didn’t Want To Be A Doctor”: 19-Year-Old Maharashtra Student With 99.99 Percentile In NEET Dies By Suicide At Home Before College Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.