കാരൂർ (തമിഴ്നാട്): ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർഥിനിയുടെ ഗണിത അധ്യാപകൻ ആത്മഹത്യ ചെയ്തു.
പെൺകുട്ടി ആത്മഹത്യകുറിപ്പിൽ ആരുടെയും പേര് പറഞ്ഞിട്ടില്ലെങ്കിലും മരണവുമായി ബന്ധപ്പെട്ട് വിദ്യാർഥികളും മറ്റുള്ളവരും തന്നെ കളിയാക്കുകയും പൊലീസ് ചോദ്യംചെയ്യുകയും ചെയ്തത് നാണക്കേടുണ്ടാക്കിയെന്ന് എഴുതിവെച്ചാണ് ഗണിത അധ്യാപകനായ ശരവണൻ (42) ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ആഴ്ചയാണ് കാരൂർ ജില്ലയിൽ 12ാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. 'കരൂർ ജില്ലയിൽ ലൈംഗികാതിക്രമം മൂലം മരിക്കുന്ന അവസാനത്തെ പെൺകുട്ടി ഞാനായിരിക്കണം. എന്‍റെ ഈ തീരുമാനത്തിന് കാരണക്കാരൻ ആരാണെന്ന് പറയാൻ എനിക്ക് പേടിയാണ്. ഈ ഭൂമിയിൽ ജീവിക്കാനും മറ്റുള്ളവരെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചു, പക്ഷേ എനിക്ക് എത്രയും പെട്ടെന്ന് ഈ ലോകം വിട്ടുപോകണം'-പെൺകുട്ടി ആത്മഹത്യ കുറിപ്പിൽ എഴുതി.
കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സ്കൂളിലെ അധ്യാകരെയും സ്റ്റാഫിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് വിധേയമായ ശരവൺ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഗണിത അധ്യാപകനെ കുറിച്ച് സംശയമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ പിതാവിന്‍റെ തിരുച്ചിറപ്പള്ളിയിലെ സ്ഥലത്ത് വെച്ചായിരുന്നു അധ്യാപകൻ ആത്മഹത്യ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.