ചെന്നൈ: വിഴുപ്പുറം വി. അഗരം സർക്കാർ സ്കൂളിലെ 11 വയസ്സുകാരനായ ദലിത് വിദ്യാർഥിയെ മുളവടി കൊണ്ട് അടിച്ചു പരിക്കേൽപിച്ച് അധ്യാപകൻ. വിദ്യാർഥിക്ക് തലയിലെ ഞരമ്പുകൾക്ക് ക്ഷതമേറ്റു.
മാർച്ച് 14ന് ആറാം ക്ലാസ് വിദ്യാർഥിയായ എം.സാധുശങ്കറാണ് ക്രൂര മർദനത്തിന് വിധേയനായത്. ഇതുകാരണം കുട്ടിയുടെ കാഴ്ചശക്തി പടിപടിയായി കുറഞ്ഞു. നിലവിൽ പുതുച്ചേരി ജിപ്മർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനാക്കി.
കായികാധ്യാപകനായ സെൻഗനിയാണ് മുളവടി കൊണ്ട് വിദ്യാർഥിയുടെ തലയോട്ടി അടിച്ചുപൊട്ടിച്ചത്. പൊലീസ് അന്വേഷണമാരംഭിച്ചു. സെൻഗനിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.