ജഗന് തിരിച്ചടി; കോൺഗ്രസ് തന്ത്രം പാളി; ആന്ധ്രയിൽ ടി.ഡി.പി-ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്

ഹൈദരാബാദ്: ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിനും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കും കനത്ത തിരിച്ചടി. ചന്ദ്രബാബു നായിഡു നയിക്കുന്ന ടി.ഡി.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം സംസ്ഥാന ഭരണം ഉറപ്പിച്ചു. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൾ ശർമിളയെ പാർട്ടിയിലെത്തിച്ച് കോൺഗ്രസ് നടത്തിയ പരീക്ഷണം അമ്പേ പാളി. ഒരു സീറ്റ് പോലും പാർട്ടിക്ക് നേടാനായില്ല.

ആകെയുള്ള 175 സീറ്റുകളിൽ ടി.ഡി.പി 132 സീറ്റുകളിലും ജനസേന പാർട്ടി 20 സീറ്റുകളിലും ബി.ജെ.പി ഏഴു സീറ്റുകളിലും മുന്നേറുകയാണ്. സഖ്യത്തിനു മാത്രം 159 സീറ്റുകളായി. വൈ.എസ്.ആർ കോൺഗ്രസ് 16 സീറ്റിലേക്ക് ചുരുങ്ങി. 2019ൽ 151 സീറ്റുകൾ നേടിയാണ് വൈ.എസ്.ആർ കോൺഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ടി.ഡി.പിക്ക് 23 സീറ്റും ജനസേനക്ക് ഒരു സീറ്റും മാത്രമാണ് നേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലും ടി.ഡി.പി വൻ കുതിപ്പാണ് നടത്തിയത്.

നിലവിൽ 16 സീറ്റുകളിൽ ടി.ഡി.പി സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നുണ്ട്. ഇവർക്കു പുറമേ മുന്നണിയുടെ ഭാഗമായ മൂന്ന് ബി.ജെ.പി സ്ഥാനാർഥികൾ മൂന്നു സീറ്റിലും ജനസേന സ്ഥാനാർഥികൾ രണ്ടു സീറ്റിലും മുന്നിലാണ്. വൈ.എസ്.ആർ കോൺഗ്രസിന്റെ നാലു സ്ഥാനാർഥികൾ മാത്രമാണ് മുന്നിലുള്ളത്.

Tags:    
News Summary - TDP-BJP alliance to power in Andhra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.