ചെൈന്ന: തമിഴ്നാട്ടിൽ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. ഇതോടെ പത്താം ക്ലാസിൽ പരീക്ഷയെഴുതിയ മുഴുവൻ പേരും 11ാം ക്ലാസ് പ്രവേശനത്തിന് അർഹരായി. 11ാം ക്ലാസിലും പരീക്ഷ റദ്ദാക്കി മുഴുവൻ പേരെയും വിജയിപ്പിച്ചിട്ടുണ്ട്. മൂന്നു തവണ മാറ്റിവെച്ചതിനൊടുവിലാണ് തമിഴ്നാട് സർക്കാർ പൊതുപരീക്ഷ റദ്ദാക്കിയത്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയാണ് സെക്രട്ടറിയേറ്റിൽ പ്രഖ്യാപനം നടത്തിയത്.
ഏറ്റവുമൊടുവിൽ ജൂൺ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. പത്താം ക്ലാസ് വിദ്യാർഥികൾക്ക് 80 ശതമാനം മാർക്ക് അവരുടെ പാദവാർഷിക, അർധവാർഷിക പരീക്ഷകളുടെ അടിസ്ഥാനത്തിലും 20 ശതമാനം മാർക്ക് ഹാജരിെൻറ അടിസ്ഥാനത്തിലും നൽകുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി.
പത്താം ക്ലാസ് പരീക്ഷ ആദ്യം മാർച്ച് 27നായിരുന്നു നിശ്ചയിച്ചിരുന്നത്. പിന്നീട് ഏപ്രിൽ 13ലേക്ക് മാറ്റി. മാർച്ച് 24ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പരീക്ഷ അനിശ്ചിതമായി നീളുകയായിരുന്നു. ഒടുവിൽ ജൂൺ ഒന്നിനും 15നുമിടയിലായി പരീക്ഷ നടത്തുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു.
കോവിഡ് പടരുന്ന സാഹചര്യത്തിൽ സ്ഥിതി സങ്കീർണമായതോടെ ജൂൺ 15നും 25നുമിടയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അതും നടക്കില്ലെന്നായേതാടെയാണ് പരീക്ഷ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.