അഞ്ച് മെഡിക്കൽ ഹബുകൾ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും

ന്യൂഡൽഹി: രാജ്യത്തെ ആയുർവേദ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകി കേന്ദ്ര ബജറ്റ്. രാജ്യത്താകെ അഞ്ച് മെഡിക്കൽ ഹബുകൾ സ്ഥാപിക്കും. ഇതിൽ മൂന്നെണ്ണം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എ.ഐ.ഐ.എ) ആണ്. ആയുർവേദ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും പഠന ഗവേഷണ അവസരങ്ങളും ഉറപ്പാക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമല സീതാരാമൻ പറഞ്ഞു. 

ആയുർവേദ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും ഗവേഷണങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്നതാണ് ബജറ്റ്. ആയുഷ് ഫാർമസികൾ നവീകരിക്കുമെന്നും ആയുര്‍വേദ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ആയുർവേദ ഔഷധങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഔഷധകൃഷി പ്രോത്സാഹിപ്പിക്കും. ഔഷധച്ചെടികൾ വളർത്തുന്നതിനും അവയുടെ പ്രാഥമിക സംസ്കരണത്തിനുമായി കർഷകർക്കും സംരംഭകർക്കും പ്രത്യേക സാമ്പത്തിക സഹായം നൽകുന്നതാകും പദ്ധതി. മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി. യോഗ, വെൽനസ് സ്കീമുകൾക്കായി ഒന്നര ലക്ഷം കെയർ ഗിവർമാരെ പരിശീലിപ്പിക്കുകയും ചെയ്യും.

മെഡിക്കൽ ടൂറിസത്തിന് സ്വകാര്യ പങ്കാളിത്തത്തോടെ ഹബ്ബുകൾ നിര്‍മിക്കും. വെറ്ററിനറി, പാരാ വെറ്ററിനറി കോളജുകള്‍ വര്‍ധിപ്പിക്കും. ഡിസൈനര്‍മാരെ വാര്‍ത്തെടുക്കാന്‍ പുതിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ കിഴക്കന്‍ സംസ്ഥാനങ്ങളിൽ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മേഖലക്ക് അഞ്ച് യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ സ്ഥാപിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും പെൺകുട്ടികൾക്ക് വേണ്ടി ഹോസ്റ്റൽ സ്ഥാപിക്കും.

Tags:    
News Summary - Five medical hubs and three Ayurveda institutes to be set up in different parts of the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.