നബാർഡ്
നാഷനൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്) വിവിധ സംസ്ഥാനങ്ങളിലെ മേഖല ഓഫിസുകളിലേക്ക് ഡെവലപ്മെന്റ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ആകെ 159 ഒഴിവുകൾ. (കേരളത്തിൽ-മൂന്ന്). ഇതിനുപുറമെ ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികയിൽ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് മേഖലാ ഓഫിസുകളിൽ ഓരോ ഒഴിവുകൾ വീതമുണ്ട്. അടിസ്ഥാന ശമ്പളം 23,100 രൂപ. ഡി.എ, എച്ച്.ആർ.എ അടക്കം പ്രതിമാസം ഏകദേശം 46,500 രൂപ ശമ്പളം ലഭിക്കും.
യോഗ്യത: ഡെവലപ്മെന്റ് അസിസ്റ്റന്റ്- ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത സർവകലാശാല ബിരുദം. പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
പ്രായപരിധി 21-35 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാ ഫീസ്- 550 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷിവിഭാഗങ്ങൾക്ക് 100 രൂപ. ജി.എസ്.ടി പുറമെ. വിവരങ്ങൾ www.nabard.orgൽ ലഭിക്കും. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ഫെബ്രുവരി മൂന്നിനകം അപേക്ഷ സമർപ്പിക്കാം. ഒരാൾക്ക് ഒരു സംസ്ഥാനത്തെ ഒഴിവുകൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.