തമിഴ്​നാട്ടിൽ 518 ബ്ലാക്​ ഫംഗസ്​ കേസുകൾ; 136ഉം ചെന്നൈയിൽ

ചെന്നൈ: തമിഴ്​നാട്ടിൽ 518 ബ്ലാക്​ ഫംഗസ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 17 മരണങ്ങളും സംഭവിച്ചിട്ടുണ്ട്​. എന്നാൽ വൈറസി​െൻറ ഉറവിടം കണ്ടെത്താൻ ഇനിയും സർക്കാറിനായിട്ടില്ല.136 കേസുകളും ചെന്നൈയിലായതിനാൽ തന്നെ രാജീവ്​ ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ഇതിനായി പ്രത്യേക വിഭാഗം ആരംഭിച്ചിട്ടുണ്ടെന്ന്​ ആരോഗ്യ മന്ത്രി മാ സുബ്രഹ്​മണ്യൻ അറിയിച്ചു. 

''അണുബാധയുടെ ഉറവിടം കൃത്യമായി കണ്ടെത്താനായിട്ടില്ല. സ്റ്റിറോയിഡുകൾ അമിതമായി ഉപയോഗിക്കുന്നതാണ് ഇതിന് കാരണമെന്ന് ചിലർ പറയുന്നുണ്ട്​. എന്നാൽ വിദേശത്തുള്ള ഡോക്ടർമാർ തങ്ങളും സ്റ്റിറോയിഡുകൾ ഉപയോഗിച്ചതായി പറയുന്നുണ്ടെങ്കിലും ബ്ലാക്​ ഫംഗസ്​ റിപ്പോർട്ട്​ ചെയ്​തതായി പറഞ്ഞിട്ടില്ല. ഉറവിടം കണ്ടെത്താനായി 13 അംഗ ടാസ്​ക്​ ഫോഴ്​സിനെ നിയോഗിച്ചിട്ടു​ണ്ട്​. സമാനമായ ക്ലിനിക്കുകൾ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജിലും സ്ഥാപിക്കും. '' -ആരോഗ്യ മന്ത്രി പറഞ്ഞു.

Tags:    
News Summary - Tamil Nadu reports 518 black fungus cases, 136 of them in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.