മാറ്റത്തിന്റെ വിസിൽ മുഴക്കം

ചെ​ന്നൈ: ത​മി​ഴ​ക രാ​ഷ്ട്രീ​യ​ത്തി​ൽ വ​ഴി​ത്തി​രി​വാ​യി വി​ജ​യ്. 2024 ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് സി.​ജോ​സ​ഫ് വി​ജ​യ് എ​ന്ന വി​ജ​യ് ‘ത​മി​ഴ​ക വെ​ട്രി ക​ഴ​കം’ (ടി.​വി.​കെ) എ​ന്ന പു​തി​യ രാ​ഷ്ട്രീ​യ ക​ക്ഷി രൂ​പ​വ​ത്ക​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ അം​ഗീ​കാ​രം കി​ട്ടി. 2024 ഒ​ക്ടോ​ബ​ർ 27ന് ​വി​ഴു​പ്പു​റം ജി​ല്ല​യി​ലെ വി​ക്കി​ര​വാ​ണ്ടി​യി​ൽ ത​ന്റെ രാ​ഷ്ട്രീ​യ ക​ക്ഷി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്റെ പ്ര​ഥ​മ സം​സ്ഥാ​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ത​മി​ഴ​ക​ത്ത് സി​നി​മ​യും രാ​ഷ്ട്രീ​യ​വും ഇ​ഴ​ചേ​ർ​ന്ന് കി​ട​ക്കു​മ്പോ​ഴും പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ​ത്തി​ലെ ക​ട​മ്പ​ക​ൾ ക​ട​ക്കാ​ൻ മു​മ്പ് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യ ഭൂ​രി​ഭാ​ഗം സി​നി​മാ താ​ര​ങ്ങ​ൾ​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

ത​മി​ഴ​ക​മെ​മ്പാ​ടും സ​ന്ന​ദ്ധ-​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന ര​സി​ക​ർ മ​ൺ​റ​ങ്ങ​ളെ​യാ​ണ് വി​ജ​യ് ത​ന്റെ രാ​ഷ്ട്രീ​യ സം​ഘ​ട​ന​യു​ടെ അ​ടി​ത്ത​റ​യാ​യി മാ​റ്റി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ എം.​ജി.​ആ​റും ആ​ന്ധ്ര​യി​ൽ എ​ൻ.​ടി.​ആ​റും അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​തു​പോ​ലെ ത​നി​ക്കും ജ​ന​പ്രീ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി രാ​ഷ്ട്രീ​യ​ത്തി​ൽ മു​ന്നേ​റാ​നാ​വു​മെ​ന്നാ​ണ് വി​ജ​യ് ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, അ​ക്കാ​ല​യ​ള​വി​ൽ എം.​ജി.​ആ​റി​നും എ​ൻ.​ടി.​ആ​റി​നും ഉ​ണ്ടാ​യി​രു​ന്ന അ​നു​കൂ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മ​ല്ല ത​മി​ഴ​ക​ത്ത് വി​ജ​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​നെ​യും മ​റി​ക​ട​ന്ന് വി​ജ​യ് ത​മി​ഴ​ക രാ​ഷ്ട്രീ​യ​ത്തി​ൽ കൊ​ടു​ങ്കാ​റ്റാ​യി മാ​റു​ക​യാ​യി​രു​ന്നു. എം.​കെ. സ്റ്റാ​ലി​ന്റെ​യും ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി.​എം.​കെ​യെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ട്ട് പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള​താ​യി​രു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ന്റെ ജ​ന​പ്രീ​തി​യാ​ണെ​ങ്കി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ വ​രെ വ​ർ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ജ​യ് യു​ടെ രം​ഗ​പ്ര​വേ​ശം മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ഡി.​എം.​കെ, സ്റ്റാ​ലി​ന്റെ മ​ക​നും കാ​യി​ക മ​ന്ത്രി​യു​മാ​യി​രു​ന്ന ഉ​ദ​യ​നി​ധി​യെ തി​ര​ക്കി​ട്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്. വി​ഘ​ട​ന​വാ​ദ​മു​യ​ർ​ത്തു​ന്ന ബി.​ജെ.​പി​യെ പ്ര​ത്യ​യ​ശാ​സ്ത്ര വി​രോ​ധി​യാ​യും, പെ​രി​യാ​റി​നെ​യും അ​ണ്ണാ​ദു​രൈ​യെ​യും മു​ൻ​നി​ർ​ത്തി ദ്രാ​വി​ഡ മാ​തൃ​ക​യു​ടെ പേ​രി​ൽ കു​ടും​ബാ​ധി​പ​ത്യ രാ​ഷ്ട്രീ​യം ന​ട​ത്തു​ന്ന ഡി.​എം.​കെ​യെ മു​ഖ്യ രാ​ഷ്ട്രീ​യ ശ​ത്രു​വാ​യും പ്ര​ഖ്യാ​പി​ച്ചാ​ണ് വി​ജ​യ് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യ​ത്.

ത​മി​ഴ​ക​ത്ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി തു​ട​ങ്ങു​ന്ന ആ​ദ്യ ന​ട​ന​ല്ല വി​ജ​യ്. അ​വ​രി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച​ത് എം.​ജി.​ആ​റും ക​രു​ണാ​നി​ധി​യും ജ​യ​ല​ളി​ത​യും മാ​ത്ര​മാ​ണ്. എം.​ജി.​ആ​റി​നും ജ​യ​ല​ളി​ത​ക്കും ശേ​ഷം മ​റ്റൊ​രു സി​നി​മാ​താ​ര​ത്തി​നും ത​മി​ഴ​ക​ത്ത് അ​ധി​കാ​ര​ത്തി​ലേ​റാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. എം.​ജി.​ആ​റി​നൊ​പ്പം ത​മി​ഴ് സി​നി​മാ രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്ന ശി​വാ​ജി ഗ​ണേ​ശ​ൻ ‘ത​മി​ഴ​ക മു​ന്നേ​റ്റ മു​ന്ന​ണി’ രൂ​പ​വ​ത്ക​രി​ച്ചെ​ങ്കി​ലും അ​ധി​കം താ​മ​സി​യാ​തെ രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. സി​നി​മാ​രം​ഗ​ത്ത് ഏ​റെ ശോ​ഭി​ച്ച ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഭാ​ഗ്യ​രാ​ജി​നും രാ​ഷ്ട്രീ​യ​ത്തി​ൽ തി​ള​ങ്ങാ​നാ​യി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​റ്റ​ക്ക് പാ​ർ​ട്ടി തു​ട​ങ്ങി​യ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ടി.​രാ​ജേ​ന്ദ​റും വി​ജ​യി​ച്ചി​ല്ല. എ​ന്നാ​ൽ, വി​ജ​യ​കാ​ന്ത് ‘ദേ​ശീ​യ മു​ർ​പോ​ക് ദ്രാ​വി​ഡ ക​ഴ​കം’ എ​ന്ന പേ​രി​ൽ പാ​ർ​ട്ടി തു​ട​ങ്ങി ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​എ​ൽ.​എ​യാ​യും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ നേ​താ​വാ​യും ഉ​യ​ർ​ന്നു.

ശ​ര​ത്കു​മാ​ർ ‘ഓ​ൾ ഇ​ന്ത്യ സ​മ​ത്വ മ​ക്ക​ൾ ക​ക്ഷി’ എ​ന്ന സം​ഘ​ട​ന​ക്ക് രൂ​പം ന​ൽ​കി​യെ​ങ്കി​ലും ഒ​ന്നും നേ​ടാ​നാ​യി​ല്ല. ഈ​യി​ടെ പാ​ർ​ട്ടി പി​രി​ച്ചു​വി​ട്ട് ബി.​ജെ.​പി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ത​മി​ഴ് സി​നി​മാ ലോ​ക​ത്ത് നി​റ​ഞ്ഞു​നി​ന്ന ക​മ​ൽ​ഹാ​സ​നാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങിയ മ​റ്റൊ​രു താ​രം. 

Tags:    
News Summary - The whistle of change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.