ചെന്നൈ: 11ാമത്തെ പ്രസവവും വീട്ടിൽത്തന്നെ വേണമെന്ന് ശാഠ്യംപിടിച്ച പൂർണഗർഭിണിയെ പൊലീസും ആേരാഗ്യ വകുപ്പ് അധികൃതരും ചേർന്ന് നിർബന്ധപൂർവം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുച്ചി മുസിറി കീഴ്തെരുവ് കണ്ണെൻറ ഭാര്യ ശാന്തിയുടെ (45) പ്രസവം വീട്ടിൽവെച്ച് നടത്താനുള്ള ശ്രമമാണ് അധികൃതർ തടഞ്ഞത്.
കണ്ണൻ-ശാന്തി ദമ്പതികൾ 20 വർഷം മുമ്പാണ് വിവാഹിതരായത്. വീട്ടിൽ നടന്ന 10 പ്രസവത്തിൽ 11 കുട്ടികൾ ജനിച്ചു. മൂന്നാമത്തെ പ്രസവത്തിൽ ഇരട്ടകളായിരുന്നു. ഭർത്താവ് കണ്ണനാണ് പ്രസവശുശ്രൂഷ നടത്തിയിരുന്നത്. സീത, ഗീത, കാർത്തിക്, ഉദയകുമാരി, ധർമരാജ്, ശുഭലക്ഷ്മി, കീർത്തിക, ദീപക്, ദീപ്തി, റിട്ടിസ് കണ്ണൻ, പൂജ എന്നിവരാണ് മക്കൾ. ഇതിൽ ദീപ്തി, റിട്ടിസ് കണ്ണൻ എന്നിവർ ആരോഗ്യപ്രശ്നങ്ങൾ മൂലം മരിച്ചു. മൂത്ത മകൾ സീത വിവാഹത്തിനുശേഷം മരണമടഞ്ഞു.
നിലവിൽ എട്ടു മക്കളുമായി കഴിയവെയാണ് 11ാമത്തെ പ്രസവത്തിന് ശാന്തി തയാറായത്. ശാന്തിയുടെ മൂന്ന് പെൺമക്കൾ വിവാഹിതരായി അവർക്കും മക്കളുണ്ട്. മുസിറി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരെത്തി സർക്കാർ ആശുപത്രിയിൽ എത്താൻ നിർദേശിച്ചെങ്കിലും ഇവർ വഴങ്ങിയില്ല.
തുടർന്ന് ജില്ല സാമൂഹിക ക്ഷേമ ഒാഫിസർ ഉഷാറാണിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാരും വനിത പൊലീസും ഉൾപ്പെടെ സംഘം വീട്ടിലെത്തിയെങ്കിലും ഇവർ കാവേരി പുഴയോരത്തേക്ക് ഒാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ശാന്തിയെ അധികൃതർ ഉപദേശിച്ച് നിർബന്ധപൂർവമാണ് മുസിറി ഗവ. ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.