ലോക്ഡൗൺ കടുപ്പിച്ച്​ തമിഴ്​നാട്; അഞ്ചു നഗരങ്ങൾ 29 വരെ അടച്ചിടും

ചെന്നൈ: തമിഴ്​നാട്ടിൽ കോവിഡ്​ ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഏപ്രിൽ 26 മുതൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപി ച്ച്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ചെന്നൈ, മധുരെ, കോയമ്പത്തൂർ, തിര​ുപ്പൂർ , സേലം എന്നീ അഞ്ച് നഗരങ്ങളിലാണ് ​ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്​. ഭക്ഷ്യസാധനങ്ങൾ ഹോം ഡെലിവറിയായി മാത്രമാണ്​ ലഭിക്കുക. ഗതാഗതവും പ ൂർണമായും വിലക്കി.

ചെന്നൈ, മധുരെ, കോയമ്പത്തൂർ നഗരങ്ങളിൽ ഏപ്രിൽ 26 വൈകീട്ട്​ ആറു മുതൽ 29 വരെയാണ്​ അടച്ചിടുക. തിരിപ്പൂരിലും സേലത്തും 26 മുതൽ 28 വരെയും അടച്ചിടും. ചെന്നൈയിൽ 400 ലേറെ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കോയമ്പത്തൂരിൽ 134 ഉം തിരുപ്പൂരിൽ 110ഉം കോവിഡ്​ ​ബാധിതരാണുള്ളതാണ്​.

ആശുപത്രികൾ, മെഡിക്കൽ സ്​റ്റോറുകൾ, അമ്മ കാൻറീനുകളും തുറന്നു പ്രവർത്തിക്കും. റേഷൻ കടകൾ്​ സാമൂഹിക അടുക്കളകൾ, ഭിന്ന​ശേഷിക്കാർക്കും മുതിർന്നവർക്കും സേവനം നൽകുന്ന സംഘടനകൾ എന്നിവക്കും പ്രവർത്തിക്കാം. ഭക്ഷ്യവസ്​തുക്കൾ വിൽക്കുന്ന കടകൾ ഉച്ചവരെ തുറക്കാം. ഹോട്ടലുകൾക്ക്​ ഹോം ഡെലിവറി നടത്താൻ മാത്രമാണ്​ അനുമതി.

കോവിഡ്​ വ്യാപന മേഖലകളിലേക്ക്​ പ്രവേശനം അനുവദിക്കില്ല. ലോക്ക്​ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു.

സംസ്ഥാനത്ത്​ 1,629 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. വൈറസ്​ ബാധയെ തുടർന്ന്​ 18 പേർ മരിക്കുകയും ചെയ്​തു.

Tags:    
News Summary - Tamil Nadu Declares Intense Lockdown In Chennai, 4 Other Cities - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.