'മാസ്​ക്​ മാറ്റാമോ...എത്ര വർഷമായി മുഖം നേരിൽ കാണാൻ കാത്തിരിക്കുന്നു..'-സ്റ്റാലിനോടുള്ള സ്​ത്രീയുടെ​ അഭ്യർഥന വൈറൽ

കൃഷ്​ണഗിരി: നിവേദനവും മറ്റും നൽകാനായി ആളുകൾ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന്​ പോകുന്ന വഴിയിൽ കാത്തുനിൽക്കാറുണ്ട്​​. എന്നാൽ കൃഷ്​ണഗിരിയിൽ നിന്ന്​ ചെന്നൈയിലേക്ക്​ പോകുകയായിരുന്ന തമിഴ​്​നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ വാഹനവ്യൂഹം തടഞ്ഞ രമ്യയുടെ ആവശ്യം ഇതൊന്നുമായിരുന്നില്ല. കാറിലിരുന്ന സ്​റ്റാലിനെ മാസ്​ക്​ ഇല്ലാതെ നേരിൽ കാണാനായിരുന്നു അവരുടെ ആഗ്രഹം. ഹൊസൂരിലെ ഹഡ്​കോയിലെ ഓൾഡ്​ ടെംപിൾ പ്രദേശത്തുകാരിയാണ്​ രമ്യ.

ചെ​െന്നെയിലേക്ക്​ മടങ്ങാനായി ബെലാകോണ്ടപള്ളിയിലേക്ക്​ പോകുകയായിരുന്ന സ്റ്റാലിനെ കാണാനായി ആയിരക്കണക്കിനാളുകളായിരുന്നു റോഡിന്‍റെ ഇരുവശവും തടിച്ചുകൂടിയിരുന്നത്​. മുഖ്യമന്ത്രിയുടെ കാർ തനിക്കരികിലെത്തിയതോടെ മാസ്​ക്​ ഒന്ന്​ താഴ്​ത്താൻ രമ്യ ആവശ്യപ്പെടുകയായിരുന്നു. ഇതുകണ്ട സ്റ്റാലിൻ ഡ്രൈവറോട്​ കാർ നിർത്താൻ ആവശ്യപ്പെട്ടു.

'സർ, ഒരു സെക്കൻഡ് എങ്കിലും മാസ്ക് മാറ്റൂ സർ, എത്ര വർഷങ്ങളായി ഈ മുഖം നേരിൽ കാണാൻ കാത്തിരിക്കുന്നു..'-രമ്യ പറഞ്ഞു. തന്നോടുള്ള അവരുടെ സ്​നേഹം തിരിച്ചറിഞ്ഞ സ്റ്റാലിൻ മാസ്​ക്​ താഴ്​ത്തി. തുടർച്ചയായ പരിശ്രമങ്ങൾ വലിയ വിജയത്തിലേക്ക് നയിക്കും, അതിന്‍റെ പേര് സ്റ്റാലിൻ എന്നായിരുന്നു പ്രിയ നേതാവിന്‍റെ മുഖം കണ്ട രമ്യയുടെ പ്രതികരണം.

Tags:    
News Summary - Tamil Nadu CM MK Stalin accepted woman's request and took off her face mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.