ചെന്നൈ: തമിഴ്‌നാട്ടില്‍ 12 വയസില്‍ താഴെയുള്ള 121 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ ്പ്. സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരിൽ അഞ്ചുപേർ മൂന്നു വയസിൽ താഴെയുള്ളവരാണ്. ഇതിൽ അഞ്ച്, ഏഴ് മാസം പ്രായമുള്ളവരും ഒരു വയസുള്ള രണ്ട് കുട്ടികളും രണ്ട് വയസുള്ള ഒരുകുട്ടിയും ഉൾപ്പെടുന്നു.
സംസ്ഥാനത്ത് ഇന്ന് 121 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,058 ആയി. ഇതില്‍ 1,392 പുരുഷന്മാരും 666 സ്ത്രീകളുമാണ്.
ചൊവ്വാഴ്ച 27 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ രോഗം ഭേദമായവരുെട എണ്ണം 1128 ആയി. രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 25 ആയി ഉയര്‍ന്നു.
ചെന്നൈയില്‍ മാത്രം 103 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ചെന്നെയില്‍ ആകെ രോഗികളുടെ എണ്ണം 673 ആയി. ചെന്നൈ നഗരത്തോട് ചേര്‍ന്നുള്ള ചെങ്കല്‍പ്പേട്ടില്‍ ഇന്ന് 12 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.