ഗുജറാത്തിലെ മോർബി പാലം തകർന്നത് മോദി ഹരമായി കാണുകയാണോ -ഖാർഗെ

ബംഗളൂരു: ഗുജറാത്തിലെ മോർബി പാലം തകർന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഹരമായി കാണുകയാണോ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർട്ടി അധ്യക്ഷനായതിന് ശേഷം ബംഗളുരു സന്ദർശനത്തിന് എത്തിയതായിരുന്നു ഖാർഗെ. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ, സ്ത്രീകൾക്കും ദലിതുകൾക്കുമെതിരായ അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

"ഒരു ചെറിയ ട്രെയിനിന് പച്ച സിഗ്നൽ കാണിക്കുന്നത് ഉൾപ്പെടെയുള്ള ചെറിയ സംഭവങ്ങളുടെ ക്രെഡിറ്റ് മോദി ഏറ്റെടുക്കുന്നു. ഗുജറാത്തിലെ മോർബി തൂക്കുപാലത്തിന്റെ രണ്ട് കോടി രൂപയുടെ അറ്റകുറ്റപ്പണിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ അദ്ദേഹം ആഗ്രഹിച്ചു. 138 പേരുടെ മരണത്തിനിടയാക്കിയ പാലം ഉദ്ഘാടനം ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ തകർന്നത് മോദിയുടെ ക്രെഡിറ്റ് ആണോ എന്ന് എനിക്കറിയില്ല" -ഖാർഗെ പറഞ്ഞു.

Tags:    
News Summary - "Takes Credit For...": M Kharge's Dig At PM Over Gujarat Bridge Collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.