ദിനകരൻ ഒരടി പിന്നോട്ട്​; എം.എൽ.എമാരുടെ ശക്​തിപ്രകടനം റദ്ദാക്കി

ചെന്നൈ: പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടതിനുപുറകേ എം.എൽ.എമാരുെട േയാഗം വിളിച്ച് ശക്തിപ്രകടനത്തിനൊരുങ്ങിയ ടി.ടി.വി. ദിനകരൻ േയാഗം റദ്ദാക്കി. മന്നാർഗുഡി സംഘത്തിനായി ഒരു വിഭാഗം എം.എൽ.എമാർ കലാപക്കൊടി ഉയർത്തുമെന്ന അഭ്യൂഹം ഇതോടെ കെട്ടടങ്ങി. ആവശ്യപ്പെട്ടാൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാമെന്നും ദിനകരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ആറു എം.എൽ.എമാർ ദിനകരന് പിന്തുണയുമായി എത്തിയിരുന്നു. കൂടുതൽ പേർ എത്തുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ദിനകരൻ. ബുധനാഴ്ച വൈകീട്ട് മൂന്നിന് അണ്ണാ ഡി.എം.െക ആസ്ഥാനത്ത് എം.എൽ.എമാരുെട േയാഗം വിളിക്കുമെന്നും എല്ലാവരും തന്നോെടാപ്പമാണെന്നും ദിനകരൻ അവകാശപ്പെട്ടിരുന്നു. പാർട്ടി ആസ്ഥാനത്ത് യോഗം വിളിക്കുന്നതിനെതിരെ ശശികലയുടെ മുൻ വിശ്വസ്തനായ വിദ്യാഭ്യാസ മന്ത്രി കെ. സെേങ്കാട്ടയ്യൻ രംഗത്തെത്തി.

ഇതിനിടെ ഒപ്പമുണ്ടായിരുന്ന മന്ത്രിമാരായ ഡോ. വിജയഭാസ്കർ, ദിണ്ഡിക്കൽ ശ്രീനിവാസൻ, മറ്റ് എം.എൽ.എമാർ എന്നിവർ മറുകണ്ടം ചാടിയെന്ന് വ്യക്തമായ ദിനകരൻ യോഗം ഉപേക്ഷിക്കുന്നതായി അറിയിച്ചു.  സർക്കാറിലും പാർട്ടിയിലും പ്രതിസന്ധി ഒഴിവാക്കാനാണ് യോഗം ഉപേക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ ലയനത്തിന് എതിരല്ല. അണ്ണാ ഡി.എം.കെെയ ശക്തിപ്പെടുത്താൻ അതാണ് ആവശ്യമെങ്കിൽ താൻ മാറിനിൽക്കാമെന്നുംദിനകരൻ പറഞ്ഞു.

Tags:    
News Summary - t t v dinakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.