സുശാന്ത്​ കേസ്​ മുംബൈ പൊലിസാണ്​ അന്വേഷിക്കേണ്ടതെന്ന്​ പവാർ

മുംബൈ: സുശാന്ത്​ സിങ്​ രാജ്​പുത്തിന്‍റെ മരണം മുംബൈ പൊലിസ്​ തന്നെയാണ്​ അന്വേഷിക്കേണ്ടതെന്ന്​ എൻ.സി.പി അധ്യക്ഷനും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശരദ്​ പവാർ. മുംബൈ പൊലിസിനെ അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കണമന്നും അതിനു ശേഷം ആരെങ്കിലും ആവശ്യപ്പെട്ടാൽ കേസ്​ സി.ബി.ഐക്ക്​ കൈമാറുന്നതിൽ എതിർപ്പില്ലെന്നും പവാർ പറഞ്ഞു.

50 വർഷമായി മുംബൈ, മഹാരാഷ്​ട്ര പൊലിസിനെ തനിക്ക്​ അടുത്തറിയാമെന്നും മുൻ സംസ്​ഥാന മുഖ്യമന്ത്രികൂടിയായ പവാർ കൂട്ടിച്ചേർത്തു. പട്​നയിൽ സുശാന്തിന്‍റെ പിതാവ്​ നൽകിയ കേസ്​ സിബി.ഐക്ക്​ കൈമാറിയതിനെ തുടർന്ന്​ ബിഹാർ, മഹാരാഷ്​ട്ര സംസ്​ഥാനങ്ങൾ കൊമ്പുകോർക്കുന്നതിനിടെയാണ്​ പവാറിന്‍റെ പ്രതികരണം.

കേസ്​ സി.ബി.ഐക്ക്​ വിടണമെന്ന പാർട്ടി നേതാവും ഉപമുഖ്യമന്ത്രി അജിത്​ പവാറിന്‍റെ മകനുമായ പാർഥ പവാറിന്‍റെ ആവശ്യത്തോട്​ അവന്​ പക്വതയായിട്ടില്ലെന്നാണ്​ പവാർ പ്രതികരിച്ചത്​. ശിവസേന നേതൃത്വത്തിലെ സർക്കാർ ഭരണം ഇനിയും ദഹിക്കാത്തതിനാലാണ്​ പ്രതിപക്ഷം സുശാന്ത്​ കേസിൽ താക്കറെമാരുടെ പേര്​ വലിച്ചിഴക്കുന്നതെന്നും പവാർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.