സൂപ്പർമാനാണെന്ന്​ പറയുന്നു, ഒന്നും ചെയ്യുന്നുമില്ല; ഡൽഹി ഗവർണറെ വിമർശിച്ച്​ സുപ്രീംകോടതി

ന്യൂഡൽഹി: മാലിന്യ സംസ്​കരണം പ്രാദേശിക ഭരണകൂടത്തി​​​​െൻറ ചുമതലയാണെന്ന ഡൽഹി ലഫ്​.ഗവർണറുടെ പരാമർശത്തെ​ രൂക്ഷമായി വിമർശിച്ച്​ സുപ്രീംകോടതി. 

തനിക്കാണ്​ അധികാരമെന്നും താനാണ്​ സൂപ്പർമാനെന്ന​ും നിങ്ങൾ പറയുന്നു. എന്നാൽ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഡൽഹിയിലെ ഗാസിപൂർ, ഒാഖ്​ല, ഭലാസ്വ എന്നിവിടങ്ങളിലെ ശുചീകരണത്തിനു വേണ്ടി നടന്ന യോഗങ്ങളിലൊന്നും  ലെഫ്​. ഗവർണറുടെ ഒാഫീസിൽ നിന്ന്​ ആരും പ​െങ്കടുത്തിരുന്നില്ലെന്ന്​ അമിക്കസ്​ ക്യൂറി കോളിൻ ഗോൺസാൽവസ്​ കോടതിയിൽ റിപ്പോർട്ട്​ നൽകിയിരുന്നു. ഇത്​ പരിശോധിച്ച ശേഷമാണ്​ കോടതിയുടെ വിമർശനം. 

ഡൽഹിയിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നതി​​​​െൻറ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനോ ഡൽഹി സർക്കാറിനോ എന്ന ചോദ്യത്തിനാണ്​ പ്രാദേശിക ഭരണ കൂടങ്ങൾക്കാണ്​ ഉത്തരവാദിത്തമെന്ന്​ ഗവർണർ മറുപടി നൽകിയത്​. മാലിന്യ സംസ്​കരണം പ്രാദേശിക സർക്കാറുകളുടെ ചുമതലയാണെന്നും അതി​​​​െൻറ മേൽനോട്ടച്ചുമതലയാണ്​ തനിക്കുള്ളതെന്നുമായിരുന്നു ഗവർണറുടെ മറുപടി. 

ഇന്ന്​ രണ്ടു മണിക്ക്​ മുമ്പ്​ ശുചീകരണത്തൊഴിലാളികൾക്ക്​ തിരിച്ചറിയൽ കാർഡും യൂണിഫോമും നൽകണമെന്ന്​ കോടതി ലെഫ്​. ഗവർണറോട്​ നിർദേശിച്ചു. 
 

Tags:    
News Summary - Supreme Court's 'Superman' Snub To Lt Governor -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.