ന്യൂഡൽഹി: മുത്തലാഖിെനാപ്പം മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിലെ അനീതി പരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനബെഞ്ച് തള്ളിയത് കേരളത്തിെല ഖുർആൻ സുന്നത്ത് സൊസൈറ്റിക്ക് തിരിച്ചടിയായി. പിന്തുടർച്ചാവകാശം അടക്കം മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും പരിഗണിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകർ ആവശ്യപ്പെട്ടപ്പോഴാണ് അത് അനുവദിക്കിെല്ലന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
മുസ്ലിം പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിയിൽ സമർപ്പിച്ച ഹരജി തള്ളിയതിനെ തുടർന്നാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി പൊതുതാൽപര്യ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലിം പിന്തുടർച്ചാവകാശത്തിൽ പുരുഷനുള്ള വിഹിതത്തിെൻറ പകുതി സ്ത്രീകൾക്ക് നൽകുന്ന രീതി അവസാനിപ്പിക്കണമെന്നും തുല്യ അവകാശം നൽകണമെന്നുമാണ് ആവശ്യം.
ഇൗ ഹരജി മുത്തലാഖ് കേസിനൊപ്പം പരിഗണിക്കണമെന്നാവശ്യപ്പെട്ട സൊസൈറ്റി അതിനായി പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അഭിഭാഷക കൂട്ടായ്മയായ ജസ്റ്റീഷ്യ അഡ്വ. സുൽഫിക്കർ അലി മുഖേന അപേക്ഷയും നൽകി. ഇതിനിടയിലാണ് മുസ്ലിം പിന്തുടർച്ചാവകാശ നിയമം മുത്തലാഖുമായി ബന്ധപ്പെട്ടതല്ലെന്നും ഭരണഘടന ബെഞ്ച് അത് പരിശോധിക്കില്ലെന്നും ജസ്റ്റിസുമാരായ രോഹിങ്ടൺ നരിമാനും കുര്യൻ ജോസഫും വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.