സിംഗൂർ: അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ വൻ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്ത നഗരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിച്ച് മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തതിന് പുറമെ 830 കോടി രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
കൊൽക്കത്തയിൽനിന്ന് ന്യൂഡൽഹി, വാരാണസി, ചെന്നൈ നഗരങ്ങളിലേക്ക് സർവിസ് നടത്തുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഹൗറ- ആനന്ദ് വിഹാർ ടെർമിനൽ, സിയാൽദ- ബനാറസ്, സാന്ദ്രഗച്ചി- തംബാരൺ റൂട്ടുകളിലാകും സർവിസ് നടത്തുക. ഹൂഗ്ലിയിലെ സിംഗൂരിൽ നടന്ന ചടങ്ങിൽ ജയ്റാംബട്ടി- ബാരോ ഗോപിനാഥ്പൂർ-മൈനാപൂർ റെയിൽ ലൈനും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. വികസിത കിഴക്കൻ ഇന്ത്യയെന്ന ലക്ഷ്യത്തിനായി കേന്ദ്ര സർക്കാർ പ്രവർത്തിക്കുകയാണെന്ന് മോദി പറഞ്ഞു.
ഉൾനാടൻ ജലഗതാഗത ടെർമിനൽ, ഹൂഗ്ലി ജില്ലയിൽ ബാലാഗഢിൽ റോഡ് ഓവർ ബ്രിഡ്ജ് എന്നിവയടക്കം വിപുലീകരിച്ച തുറമുഖ ഗേറ്റ് സംവിധാനത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.