അദാനി വരുമ്പോള്‍ വഴിമാറുന്ന വിശ്വാസവും തകർക്കപ്പെടുന്ന ക്ഷേ​ത്രങ്ങളും

ഹിന്ദു മതവിശ്വാസത്തെ സംരക്ഷിക്കാനെന്ന പേരില്‍ ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയും ഭൂരിപക്ഷ വർഗീയത ഉപയോഗപ്പെടുത്തി കയ്യടക്കുകയും ചെയ്യുന്ന ആർ.എസ്.എസ് ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലയളവില്‍ തകർക്ക​പ്പെട്ട ഹൈന്ദവ ക്ഷേത്രങ്ങളുടെ കഥ പറഞ്ഞ് മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ കെ. സഹദേവൻ. ശതകോടീശ്വരനായ ഗൗതം അദാനിയുടെ ​പ്രോജക്ടുകൾക്കുവേണ്ടിയാണിതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

‘‘ഒഡിഷയിലെ സാംബല്‍പൂര്‍ - ഝാർസ്ഗുഡ മേഖലയിലെ താലബീര കല്‍ക്കരി ഖനികളുടെ ഖനന അവകാശം നല്‍കിയിരിക്കുന്നത് ബി.ജെ.പി-ആർ.എസ്.എസ് ഫണ്ടറായ ഗൗതം അദാനിക്കാണ്. 589 ദശലക്ഷം ടണ്‍ കല്‍ക്കരി ഡെപ്പോസിറ്റുള്ള ഈ ഖനി നാഷനല്‍ മിനറല്‍ ഡെവലപ്പ്‌മെന്റ് കോർപറേഷനില്‍ നിന്നും അദാനിയുടെ കൈകളിലേക്ക് എത്തുന്നതിന് പിന്നില്‍ വലിയൊരു അഴിമതിക്കഥയുണ്ട്. അതവിടെ നില്‍ക്കട്ടെ.

അദാനി എന്റര്‍പ്രൈസസിന് ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആയിരക്കണക്കിന് ജനങ്ങളെയാണ് ഈ മേഖലയില്‍ നിന്നും കുടിയിറക്ക് നടത്തുന്നത്. കൂട്ടത്തില്‍ അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരെയും അദാനിയുടെ ജെ.സി.ബി കൈകള്‍ ഉയരുമെന്നത് സംശയരഹിതമായ കാര്യമാണ്. ഇതോടൊപ്പമുള്ള ചിത്രത്തില്‍ കാണുന്നത് താലബീരയിലെ ഒരു ഹിന്ദു ക്ഷേത്രമാണ്. ആ ക്ഷേത്രം ഇന്ന് അവിടെയില്ല. അദാനിയുടെ റോഡ് റോളര്‍ അതിന് മുകളിലൂടെ കയറിയിറങ്ങിക്കഴിഞ്ഞിരിക്കുന്നു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഹിന്ദു മതവിശ്വാസത്തെ സംരക്ഷിക്കാനെന്ന പേരില്‍ ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയും ഭൂരിപക്ഷ വർഗീയത ഉപയോഗപ്പെടുത്തി കയ്യടക്കുകയും ചെയ്യുന്ന ആർ.എസ്.എസ് ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലയളവില്‍ ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങള്‍ ഈ രീതിയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് കാണാം.

‘ഹിന്ദു ഏക് ഹേ’ എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം വിളിച്ചുകൂവുന്ന സംഘപരിവാരങ്ങള്‍ക്ക് രാജ്യത്തെ ഗോത്ര ജനതയുടെ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലെന്ന് കാണാന്‍ ഛത്തീസ്ഗഢിലെ ഹാസ്‌ദേവ് അരന്ദിലേക്ക് ചെന്നാല്‍ മതി. ഹാസ്ദേവ് അരന്ദിലെ ഓറോണ്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസി ജനതയുടെ നിരവധി ആരാധനാലയങ്ങള്‍ ഗൗതം അദാനിയുടെ മറ്റൊരു കല്‍ക്കരി പദ്ധതിക്കായി ഇതിനകം തന്നെ തകര്‍ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഹാസ്ദേവ് അരന്ദില്‍ മാത്രമല്ല, ഝാര്‍ഘണ്ഡിലെ ഗൊഡ്ഡയിലായാലും കേരളത്തില അട്ടപ്പാടിയിലായാലും ആദിവാസി ജനതയുടെ വിശ്വാസങ്ങളെയോ ആരാധനാ രീതികളെയോ അംഗീകരിക്കാന്‍ വർണവ്യവസ്ഥയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘപരിവാരങ്ങള്‍ ഒരിക്കലും തയ്യാറായിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. വിരാടഹിന്ദു ബോധ്യത്തില്‍ ഒരിക്കല്‍പ്പോലും ഗോത്രവിശ്വാസങ്ങളെ വിളക്കിച്ചേര്‍ക്കാന്‍ അവര്‍ തയ്യാറുമല്ല. അതുകൊണ്ടുതന്നെയാണ് ആദിവാസികളുടെ വിശ്വാസ സ്ഥലികള്‍ക്ക്മേല്‍ ബുള്‍ഡോസറുകള്‍ പായുമ്പോ ഒരൊറ്റ സംഘപരിവാര്‍ ‘ഹിന്ദു’വിനും വേദന തോന്നാത്തതും.

പ്രകൃതി നിയമങ്ങളെ ആദരിച്ചും പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നും ജീവിച്ചുപോരുന്ന ആദിവാസികള്‍ ഒരുകാലത്തും ഒരു പ്രത്യേക മതത്തിലും വിശ്വസിച്ചിരുന്നില്ല എന്നത് ഓര്‍ക്കേണ്ടതുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ ഏതു കോണില്‍ ജീവിക്കുന്ന ആദിവാസി-ഗോത്ര സമൂഹങ്ങളായാലും അവരുടെ ആരാധനാമൂര്‍ത്തികള്‍ കൽപിത കഥകളിലെ ദേവന്മാരല്ല, മറിച്ച് പ്രകൃതിയില്‍ തന്നെ കാണുന്ന അവര്‍ക്ക് വെള്ളവും വെളിച്ചവും ആഹാരവും നല്‍കുന്ന വസ്തുക്കളെയോ പ്രാണികളെയോ ഒക്കെ ആയിരുന്നു അവര്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ളത്.

ഇന്ത്യയുടെ വടക്കു-കിഴക്കന്‍ മേഖലകളിലെ ആദിവാസി വിഭാഗങ്ങളുടെ ആരാധനാമൂര്‍ത്തി ‘ദോനിപോളോ’ ആണ്. ‘ദോനിപോളോ’ എന്നാല്‍ സൂര്യചന്ദ്രന്മാര്‍. കിഴക്കന്‍ ഇന്ത്യയിലെ ഡോന്‍ഗ്രി കോന്ധ് വിഭാഗത്തില്‍ പെട്ട ജനങ്ങളോട് നിങ്ങളുടെ മതമേതെന്ന് ചോദിച്ചാല്‍ അവര്‍ നല്‍കുന്ന ഉത്തരം ‘ഡോന്‍ഗര്‍’ എന്നായിരിക്കും. ‘ഡോന്‍ഗര്‍’ എന്നതിന് മല എന്നാണ് അര്‍ത്ഥം. ആന്ധ്രയിലെ ‘കൊണ്ടറെഡ്ഡി’കളായാലും അരുണാചലിലെ ‘അപാതാനിയ’ വിഭാഗങ്ങളായാലും തങ്ങളെ പ്രകൃതിയുമായി ബന്ധപ്പെടുത്തിയാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്.

സൂര്യചന്ദ്രന്മാരെയും പുഴകളെയും മരങ്ങളെയും മൃഗങ്ങളെയും അവര്‍ ആരാധിക്കുന്നു. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി വനമേഖലയിലെ ആദിവാസിവാസികള്‍ ‘കന്നിമാരി തേക്കി’നെ ആരാധിക്കുന്നതിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. ഈ രീതിയില തങ്ങളുടെ ജീവിതത്തിനും നിലനില്‍പ്പിനും അടിസ്ഥാനമായി നില്‍ക്കുന്ന ശക്തികളെ ആരാധിച്ചു ജീവിക്കുന്ന ഈ ജനതയെ പല രീതിയില്‍ തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരുവാന്‍ സംഘപരിവാരങ്ങള്‍ എക്കാലവും ശ്രമിച്ചുപോന്നിട്ടുണ്ട്.

ആദിവാസികളെ മനുഷ്യരായിപ്പോലും പരിഗണിക്കാന്‍ ഹൈന്ദവമതം തയ്യാറായിരുന്നില്ല എന്നത് വസ്തുതയാണ്. സവർണ ഹിന്ദുമതത്തിന്റെ ഏതൊരു ഗ്രന്ഥങ്ങള്‍ പരിശോധിച്ചാലും ആദിവാസികളെ രാക്ഷസന്മാരായി ചിത്രീകരിച്ചിരിക്കുന്നതായി കാണാം. ഹിന്ദുമതത്തിന്റെ വർണസങ്കല്പങ്ങളില്‍ പോലും പുറത്താണ് ആദിവാസികളുടെ സ്ഥാനം. ഹിന്ദുമതത്തെ അടിസ്ഥാനപ്പെടുത്തി ഹിന്ദുരാഷ്ട്രം പടുത്തുയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആർ.എസ്.എസ് സംഘ്പരിവാര്‍ ശക്തികള്‍ പോലും സ്വാതന്ത്ര്യാനന്തര കാലഘട്ടംവരെ ആദിവാസി ജനതെയക്കുറിച്ച് കാര്യമായി ചിന്തിക്കുകയുണ്ടായിരുന്നില്ല.

എന്നാല്‍, ഇന്ത്യയുടെ ജനസംഖ്യയിലെ എട്ട് ശതമാനത്തിന് മുകളില്‍ വരുന്ന, ഒരു മതത്തിലും പെടാതെ മാറിനില്‍ക്കുന്ന ആദിവാസി ജനതയെ തങ്ങളുടെ പാളയത്തിലേക്കെത്തിച്ചാല്‍ സങ്കൽപത്തിലെ ഹിന്ദുരാഷ്ട്ര നിര്‍മാണത്തിനുള്ള കൂലിപ്പട്ടാളത്തെ തയ്യാറാക്കി നിര്‍ത്താന്‍ സാധിക്കുമെന്ന തിരിച്ചറിവ് ആദിവാസി മേഖലകളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകളെ പ്രേരിപ്പിച്ചു. അതിനുമപ്പുറം ഗോത്രജനതയെ ഉള്‍ക്കൊള്ളാനുള്ള സന്നദ്ധത വിരാടഹിന്ദുവിന് ഇല്ലെന്ന് ആദിവാസി ഗോത്രജനതയെ

Full View




Tags:    
News Summary - Faith and temples that are destroyed when Adani comes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.