ന്യൂഡൽഹി: സുപ്രീംകോടതിയിൽ വൈഫൈ സൗകര്യം ഏർപ്പെടുത്താത്തതിനെതിരെ മുതിർന്ന ന്യായാധിപൻ ജസ്റ്റിസ് ജെ. െചലമേശ്വർ.
അമേരിക്കൻ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെൻറഗണിൽപോലും വൈഫൈ സൗകര്യം ഉള്ളപ്പോൾ സുപ്രീംകോടതിയിൽ അത് ഏർപ്പെടുത്താൻ എന്തുകൊണ്ട് കഴിയുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
സുപ്രീംകോടതിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ ആരംഭിക്കുന്ന ‘ഇൻറഗ്രേറ്റഡ് കേസ് മാനേജ്മെൻറ് സിസ്റ്റം’ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, നിയമമന്ത്രി രവിശങ്കർ പ്രസാദ്, ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജസ്റ്റിസിെൻറ ചോദ്യം.
സുപ്രീംകോടതിയുടെ ചുറ്റളവിൽ വൈഫൈ സൗകര്യം ഏർപ്പെടുത്തുന്നത് സുരക്ഷഭീഷണിക്കും വിലപ്പെട്ട വിവരങ്ങൾ ചോരുന്നതിനും കാരണമാകുമെന്ന് ചിലർ മുൻ ചീഫ് ജസ്റ്റിസിനെ ധരിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോടതികളിലെ അമിത പേപ്പർ ഉപയോഗം കുറക്കണമെന്നും പൂർണമായും കമ്പ്യൂട്ടർവത്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.